തടവുകാരുടെ കൈമാറ്റം: ഇന്ത്യ -ബഹ്റൈന്‍ കരാര്‍

മനാമ: തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് ഇന്ത്യ-ബഹ്റൈന്‍ കരാറില്‍ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരായ സുഷമ സ്വരാജും ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫയും ഒപ്പുവെച്ചു. തടവുകാരുടെ കൈമാറ്റത്തിന് നേരത്തേ ധാരണയായിരുന്നു.

പുതിയ കരാര്‍ പ്രകാരം ബഹ്റൈനിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് തടവിന്‍െറ ശേഷിക്കുന്ന കാലം ഇന്ത്യന്‍ ജയിലുകളിലും ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന ബഹ്റൈനികള്‍ക്ക് ശേഷിക്കുന്ന കാലം ബഹ്റൈനിലെ ജയിലിലും കഴിയാം. ഏതൊക്കെ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക എന്നതിന്‍െറ വിവരം ലഭ്യമായിട്ടില്ല.

വിവിധ അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പങ്കെടുത്ത പ്രഥമ അറബ്-ഇന്ത്യ സഹകരണ ഫോറത്തില്‍ സുരക്ഷ, സഹകരണം, വികസനം തുടങ്ങിയ വിഷയങ്ങളെ സമഗ്രമായി പ്രതിപാദിക്കുന്ന മനാമ പ്രഖ്യാപനത്തിന് രൂപംനല്‍കി. മനാമ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ഫോറത്തിനുശേഷം ഞായറാഴ്ച സുഷമ സ്വരാജ് മടങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.