മനാമ: ജോലി ചെയ്ത സ്ഥാപനത്തിലെ അധികൃതരുടെ മനുഷ്യത്വ വിരുദ്ധ നിലപാട് മൂലം മലയാളിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി നാട്ടിലത്തൊന്‍ കഴിയില്ളെന്ന് ഉറപ്പായി. കോട്ടയം പാമ്പാടി വെള്ളൂര്‍ സ്വദേശി സി.എം.അജിത്കുമാര്‍ ആണ് തൊഴില്‍ചെയ്ത സ്ഥാപനം വിസ കാന്‍സല്‍ ചെയ്യാനുള്ള കത്ത് നല്‍കാത്തതുമൂലം ഇന്ന് നടക്കുന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാകാതെ ബഹ്റൈനില്‍ കുടുങ്ങിയത്. അജിത്കുമാറിന്‍െറ വിസ ജനുവരി ഏഴിന് തീര്‍ന്നതാണ്. രണ്ടു വര്‍ഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് രാജിവക്കുന്നതായി കാണിച്ച് കഴിഞ്ഞ നവംബറില്‍ തന്നെ ഇയാള്‍ കത്തുകൊടുത്തിരുന്നു. എന്നാല്‍ ജനുവരി ഏഴ് കഴിഞ്ഞിട്ടും തൊഴിലുടമ വിസ റദ്ദാക്കാനുള്ള കാര്യങ്ങള്‍ ചെയ്തില്ല. മാത്രമല്ല, ഫെബ്രുവരി അവസാനമായിട്ടും ജനുവരിയിലെ ശമ്പളവും രണ്ടു വര്‍ഷത്തെ ആനുകൂല്യങ്ങളും നല്‍കിയിട്ടില്ല. വിസ റദ്ദാക്കാതെ രാജ്യം വിട്ടാല്‍ കരിമ്പട്ടികയില്‍ പെടുത്താന്‍ സാധ്യതയുണ്ടെന്നതിനാല്‍, അജിത്കുമാര്‍ നബിസാലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് തൊഴിലുടമ പാസ്പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കേസ് പിന്‍വലിക്കുമെന്ന ഉറപ്പിലാണ് തൊഴിലുടമ പാസ്പോര്‍ട്ട് എത്തിച്ചതെങ്കിലും അതില്‍ വിസ റദ്ദാക്കിയിട്ടില്ളെന്ന് മനസിലായി. തുടര്‍ന്ന് ഇതുസംബന്ധിച്ച് അജിത് വീണ്ടും കേസുകൊടുത്തിരുന്നു. തൊഴിലുടമ വിസ റദ്ദാക്കാതെ തങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഒന്നും ചെയ്യാനാകില്ളെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് അജിത് പാസ്പോര്‍ട്ടുമായി എമിഗ്രേഷന്‍ അധികൃതരെ സമീപിച്ചു. എന്നാല്‍, എമിഗ്രേഷനില്‍ നിന്നുള്ള ഫോണ്‍ തൊഴിലുടമ എടുക്കുന്നില്ളെന്നാണ് അവര്‍ പറയുന്നത്. ഈ വിഷയവുമായി തൊഴില്‍ മന്ത്രാലയത്തെയും അജിത് സമീപിച്ചിരുന്നു.
ഇന്ത്യന്‍ എംബസി അധികൃതര്‍ ‘ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാഷണാലിറ്റി, പാസ്പോര്‍ട്ട് ആന്‍റ് റെസിഡന്‍റ്സ് അതോറിറ്റി’ക്ക് കത്തയക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഈ വഴിക്ക് കാര്യങ്ങള്‍ ശരിയായി വരാന്‍ കാലതാമസമെടുക്കുമെന്ന് ഉറപ്പാണ്. എംബസിയില്‍ നിന്ന് സ്ഥാപനത്തിലെ ഇന്ത്യക്കാരനായ മാനേജറുമായി സംസാരിക്കാന്‍ അജിത്തിനോട് നിര്‍ദേശിച്ചിരുന്നു. പക്ഷേ പലവട്ടം, ഈ വിഷയവുമായി ഓഫിസിലത്തെിയപ്പോഴും മാനേജര്‍ മോശമായി പെരുമാറിയ അനുഭവമുള്ളതുകൊണ്ട് ഇതിന് അജിത് വീണ്ടും താല്‍പര്യമെടുത്തിട്ടില്ല.
മകളുടെ വിവാഹം നടത്താന്‍ നേരത്തെ നാട്ടിലത്തെുക, വിവാഹത്തില്‍ പങ്കെടുക്കുക എന്നീ രണ്ടു ലക്ഷ്യങ്ങള്‍ മാത്രമാണ് കഴിഞ്ഞ നവംബര്‍ മുതല്‍ അജിത്തിന്‍െറ മനസിലുള്ളത്. എന്നാല്‍, ഓരോ ദിവസം കഴിയുന്തോറും നാട്ടിലത്തൊനുള്ള വഴികള്‍ മുടങ്ങുകയായിരുന്നു. ഓഫിസില്‍ നിന്ന് ടിക്കറ്റ് ലഭിക്കാന്‍ സാധ്യതയില്ളെന്നു കരുതി സ്വന്തം ചെലവില്‍ വിമാനടിക്കറ്റും അജിത് വാങ്ങിയിരുന്നു. ശമ്പളവും ആനുകുല്യങ്ങളും ഇല്ളെങ്കിലും കുഴപ്പമില്ല, തന്‍െറ വിസ റദ്ദാക്കി തന്നാല്‍ മതിയെന്നുപോലും പറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ളെന്നാണ് അജിത് പറയുന്നത്. വിവാഹ ആവശ്യത്തിനുള്ള പണത്തിനായി നാട്ടിലെ സ്ഥലം വില്‍പനക്ക് വക്കുകയും അതിന് ഒരു ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങുകയും ചെയ്തിരുന്നു. അജിത്തിന് സമയത്ത് എത്താന്‍ കഴിയില്ല എന്നറിഞ്ഞതോടെ ആ കച്ചവടം ഒഴിഞ്ഞു. സ്വര്‍ണ്ണം പണയം വച്ചാണ് അഡ്വാന്‍സ് തുക തിരികെ നല്‍കിയത്. എന്തിനാണ് സ്ഥാപനം ഈ സമീപനം സ്വീകരിക്കുന്നതെന്ന് മനസിലാകുന്നില്ളെന്നാണ് അജിത് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.