മനാമ: വിമാന യാത്രക്കിടെ യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്ന സംഘങ്ങള്‍ സജീവമെന്ന് പരാതി. ശ്രീലങ്കയില്‍ നിന്ന് ബഹ്റൈനിലേക്ക് യാത്ര ചെയ്ത പ്രവാസി മലയാളി തന്‍െറ അനുഭവങ്ങള്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പുറത്തുവിട്ടത് വൈറലായി.
യാത്രക്കാര്‍ ഉറങ്ങുമ്പോഴും മറ്റും ഹാന്‍ഡ് ബാഗുകളില്‍ നിന്ന് ബാങ്ക് കാര്‍ഡുകള്‍, പണം, സ്വര്‍ണം, പാസ്പോര്‍ട്ട് തുടങ്ങിയവ മോഷ്ടിക്കുന്ന സംഘമാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദിവസങ്ങള്‍ മുമ്പ് ശ്രീലങ്കയില്‍ നിന്ന് ബഹ്റൈനിലേക്ക് യാത്ര ചെയ്ത ബിസിനസുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ സജിമോനാണ് ഇത്തരം അനുഭവമുണ്ടായി. തന്‍െറ അനുഭവം വിവരിച്ച് സജിമോന്‍ ഫേസ്ബുക്കിലിട്ട വീഡിയോ വൈറലായിട്ടുണ്ട്.
ശ്രീലങ്കയില്‍ നിന്ന് ബഹ്റൈനിലേക്ക് പുറപ്പെട്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് സംഭവം എന്ന് സജിമോന്‍ പറയുന്നു. എന്തോ ആവശ്യത്തിനായി ഹാന്‍ഡ് ബാഗ് നോക്കിയപ്പോള്‍ കണ്ടില്ല. ഇതേതുടര്‍ന്ന് എയര്‍ ഹോസ്റ്റസിനെ വിവരം ധരിപ്പിച്ചു. എയര്‍ഹോസ്റ്റസുമാരും സജിമോനും ചേര്‍ന്ന് പരിശോധിച്ചപ്പോള്‍ വിമാനത്തിന്‍െറ പിന്നിലെ ഭാഗത്ത് ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെി. ബാഗിലുണ്ടായിരുന്ന പാസ്പോര്‍ട്ട്, ബാങ്ക് കാര്‍ഡുകള്‍, കറന്‍സികള്‍ എന്നിവ നഷ്ടപ്പെട്ടതായി കണ്ടത്തെി. ആരാണെന്ന് എടുത്തതാണെന്ന് വ്യക്തമായില്ല. ഈ സമയം വിമാനത്തിലുണ്ടായിരുന്ന ഒരു സ്ത്രീ ചൈനീസ് യുവാവ് ബാഗുമായി പുറകിലേക്ക് പോകുന്നത് കണ്ടതായി പറഞ്ഞു.
ഒരു ചൈനീസ് യുവാവ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ നഷ്ടമായ പാസ്പോര്‍ട്ട്, ബാങ്ക് കാര്‍ഡുകള്‍, കറന്‍സി എന്നിവ കണ്ടുകിട്ടി. സാധാരണ വിമാനത്തിന്‍െറ മുകളിലെ അറയില്‍ വെക്കുന്ന ബാഗുകളില്‍ നിന്ന് ആവശ്യമായ സാധനം മാത്രം എടുത്ത ശേഷം തല്‍സ്ഥാനത്ത് തന്നെ തിരികെ വെക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നതെന്ന് സജിമോന്‍ പറഞ്ഞു. ഉറക്കത്തിലും മറ്റുമാകുന്ന യാത്രക്കാര്‍ ഹാന്‍ഡ് ബാഗില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കപ്പെടുന്നത് അറിയില്ല. എമിഗ്രേഷനിലും മറ്റും പാസ്പോര്‍ട്ടോ മറ്റോ രേഖകളോ കൊടുക്കാന്‍ ശ്രമിക്കുമ്പോഴാണ് തട്ടിപ്പിന് ഇരയായത് അറിയുക. താന്‍ ബഹ്റൈനില്‍ വിമാനം ഇറങ്ങിയ ദിവസം സമാനമായ നാല് സംഭവങ്ങള്‍ ഉണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞതായും സജിമോന്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നുണ്ട്. ഡ്രാഗണ്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധ പരിശീലനം ലഭിച്ച സംഘമാണ് ഇത്തരത്തിലുള്ള മോഷണങ്ങള്‍ നടത്തുന്നതെന്നാണ് പറയപ്പെടുന്നത്.
പലപ്പോഴും വിമാനങ്ങളില്‍ തിരക്ക് മൂലം സീറ്റിന് മുകളില്‍ തന്നെയുള്ള ലഗേജ് ബോക്സില്‍ ഹാന്‍ഡ് ബാഗേജ് വെക്കാന്‍ സാധിക്കാറില്ല. സ്ഥല സൗകര്യക്കുറവ് മൂലം പല സ്ഥലങ്ങളിലായി യാത്രക്കാരുടെ ബാഗേജുകള്‍ എയര്‍ ഹോസ്റ്റസുമാര്‍ വെക്കാറുണ്ട്. ഈ സാഹചര്യം മോഷ്ടാക്കള്‍ മുതലെടുക്കുന്നുണ്ട്. രാത്രി യാത്രകളിലാണ് മോഷണങ്ങള്‍ കൂടുതലായും നടക്കുന്നതെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.