ഗ്യാസ് ചോര്‍ന്ന് തീപിടിത്തം: മലയാളി യുവാവ് ആശുപത്രിയില്‍ 

മനാമ: ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവിന് പൊള്ളലേറ്റു. കായംകുളം ചൂലാട് സ്വദേശി ബിജു നൂഹ് കുഞ്ഞ് (35) ആണ് ശരീരമാസകലം പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിയുന്നത്.
‘ഹോട്പാക്’ കമ്പനിയുടെ സിത്രയിലെ സ്റ്റാഫ് അക്കമഡേഷനിലായിരുന്നു അപകടം. രാത്രി ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോള്‍ റൂമില്‍ പാചകവാതകം മണക്കുന്നുണ്ടായിരുന്നു. ഇതു നോക്കാനായി ലൈറ്റ് ഇട്ട ഉടനെ സ്വിച്ചില്‍ നിന്നുള്ള സ്പാര്‍ക്കിനെ തുടര്‍ന്ന് വന്‍ പൊട്ടിത്തെറിയോടെ തീപടരുകയായിരുന്നു. സ്റ്റൗ തുറന്നിട്ടതു മൂലമാണ് മുറിയില്‍ ഗ്യാസ് പടര്‍ന്നതെന്നാണ് കരുതുന്നത്. 
ശനിയാഴ്ച രാത്രി 11മണിയോടെയായിരുന്നു സംഭവം. മുറിയില്‍ മറ്റാരും ഇല്ലായിരുന്നു. ഉടനെ ഫയര്‍ ഫോഴ്സും പൊലീസും സ്ഥലത്തത്തെിയാണ് ബിജുവിനെ ആശുപത്രിയില്‍ എത്തിച്ചത്. ബിജു സുഖം പ്രാപിച്ചു വരുന്നതയായി ഇയാളുമായി അടുപ്പമുള്ളവര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.