മനാമ: കഴിഞ്ഞ ദിവസം യമനില്‍ കൊല്ലപ്പെട്ട സഖ്യസേനയിലെ ബഹ്റൈന്‍ സൈനികരുടെ ഭൗതിക ശരീരം ബഹ്റൈനിലത്തെിച്ചു.
മുഹമ്മദ് നബീല്‍ ഹമദ്, മുഹമ്മദ് ഹാഫിസ് യൂനുസ്, അബ്ദുല്‍ ഖാദിര്‍ ഹസന്‍ അല്‍അലസ്, ഹസന്‍ ഇഖ്ബാല്‍ മുഹമ്മദ്, അബ്ദുല്‍ മുന്‍ഇം അലി ഹുസൈന്‍ എന്നിവരുടെ ഭൗതിക ശരീരം ബി.ഡി.എഫ് കമാന്‍റര്‍ ചീഫ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല്‍ഖലീഫ, റോയല്‍ ഫോഴ്സ് കമാന്‍റര്‍ ബ്രിഗേഡിയര്‍ ജനറല്‍ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ഖലീഫ, സ്പെഷല്‍ റോയല്‍ ഫോഴ്സ് കമാന്‍റര്‍ ശൈഖ് ഖാലിദ് ബിന്‍ ഹമദ് ആല്‍ഖലീഫയും മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥരും ചേര്‍ന്ന് ഏറ്റുവാങ്ങി.
റോയല്‍ എയര്‍ ഫോഴ്സിന്‍െറ പ്രത്യേക വിമാനത്തില്‍ ശൈഖ് ഈസ എയര്‍ബേസിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിക്ക് സൈനികരുടെ ഭൗതിക ശരീരങ്ങള്‍ എത്തിയത്. ബി.ഡി.എഫ് സൈനിക കമാന്‍ററിന്‍െറ നേതൃത്വത്തില്‍ സൈനികര്‍ മൃതദേഹങ്ങള്‍ക്ക് അന്ത്യോപചാരമര്‍പ്പിച്ചു. പ്രതിരോധ കാര്യ മന്ത്രി മേജര്‍ ജനറല്‍ യൂസുഫ് ബിന്‍ അഹ്മദ് അല്‍ജലാഹിമ, ചീഫ് ഓഫ് സ്റ്റാഫ് ഇന്‍ചാര്‍ജ് മേജര്‍ ജനറല്‍ അബ്ദുല്ല ഹസന്‍ അന്നഈമി, കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍, നാട്ടുകാര്‍ എന്നിവരും സന്നിഹിതരായിരുന്നു.
ബി.ഡി.എഫ് കമാന്‍റര്‍ ചീഫ് മാര്‍ഷല്‍ ശെഖ് ഖലീഫ ബിന്‍ അഹ്മദ് ആല്‍ഖലീഫ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫക്കും, കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍ക്കും അനുശോചനം നേര്‍ന്നു.
ഉന്നത ലക്ഷ്യത്തിനായി ധീര രക്തസാക്ഷികളായ സൈനികരെ അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെയെന്നും അവരുടെ ബന്ധുക്കള്‍ക്ക് ക്ഷമയും സഹനവും പ്രദാനം ചെയ്യട്ടെയെന്നും അദ്ദേഹം പ്രാര്‍ഥിച്ചു.
രാജ്യത്തിന്‍െറയും മേഖലയുടെയും സമാധാനത്തിനായി രക്തം നല്‍കിയ സൈനികരെക്കുറിച്ച് അഭിമാനം കൊള്ളുന്നതായും അദ്ദേഹം വ്യക്തമാക്കി.
സത്യത്തിനും നീതിക്കും വേണ്ടി അടിയുറച്ച് നിലകൊള്ളുന്നതിനുള്ള ശക്തമായ പ്രേരണയാണ് ഇവരുടെ രക്തസാക്ഷിത്വം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.