മനാമ: ബഹ്റൈനിൽ വാറ്റ്, എക്സൈസ് നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ നാഷനൽ ബ്യൂറോ ഫോർ റവന്യൂ (എൻ.ബി.ആർ) നടത്തിയ പരിശോധനയിൽ 12 നിയമലംഘനങ്ങൾ കണ്ടെത്തി. ഏപ്രിൽ മാസത്തിൽ വിവിധ ഗവർണറേറ്റുകളിലെ 137 സ്ഥാപനങ്ങളിലാണ് എൻ.ബി.ആർ പരിശോധന നടത്തിയത്.
വാറ്റ് സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കാതിരിക്കൽ, വാറ്റ് ഉൾപ്പെടെയുള്ള വിലകൾ കാണിക്കാതിരിക്കൽ, കൃത്യമായ ഇൻവോയ്സുകൾ നൽകാതിരിക്കൽ തുടങ്ങിയ ലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. വാറ്റ് വെട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്ന ചില കേസുകളും അന്വേഷിക്കുന്നുണ്ട്.
കുറ്റം തെളിഞ്ഞാൽ കടുത്ത ശിക്ഷയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചോ, വെട്ടിപ്പ് നടത്തുന്നവരെക്കുറിച്ചോ വിവരം ലഭിച്ചാൽ 80008001 എന്ന എൻ.ബി.ആർ കാൾ സെന്ററിലോ തവാസുൽ സംവിധാനം വഴിയോ അറിയിക്കണമെന്ന് എൻ.ബി.ആർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾ എൻ.ബി.ആറിന്റെ www.nbr.gov.bh എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.