മനാമ: സീറോ മലബാർ സൊസൈറ്റി സമ്മർ ക്യാമ്പ് നടിയും, നർത്തകിയുമായ ജയ മേനോൻ ഉദ്ഘാടനം ചെയ്തു. നടൻ പ്രകാശ് വടകര സന്നിഹിതനായിരുന്നു. `കളിമുറ്റം' സമ്മർ ക്യാമ്പ് രണ്ടു മാസക്കാലം നീണ്ടുനിൽക്കും. കുട്ടികളെ വ്യക്തിപരമായി ഉന്നതിയിലേക്ക് വാർത്തെടുക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.
സീറോ മലബാർ സൊസൈറ്റി നിയുക്ത പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കളിമുറ്റം കോർഡിനേറ്റർ ജിജോ ജോർജ് , പ്രസിഡന്റ് ബിജു ജോസഫ്, കോർ ഗ്രൂപ് ചെയർമാൻ ചാൾസ് ആലുക്ക, കളിമുറ്റം കൺവീനർ ലിജി ജോൺസൺ എന്നിവർ സംസാരിച്ചു. സിജോ ആന്റണി നന്ദി പറഞ്ഞു. സമ്മർ ക്യാമ്പ് പ്രോഗ്രാം അഡ്വൈസർ ഷെൻസി മാർട്ടിൻ കളിമുറ്റം പരിപാടികൾ വിശദീകരിച്ചു. ചോദ്യോത്തര വേള മാതാപിതാക്കളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾക്കൊള്ളാനുള്ള വേദിയായി. സീറോ മലബാർ സൊസൈറ്റി ഭാരവാഹികളും, മുൻ ഭാരവാഹികളും, സമ്മർ ക്യാമ്പ് അധ്യാപകരും, വളന്റിയർമാരും നേതൃത്വം നൽകി. ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 33779225,38453711,38111305.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.