മനാമ: കഴിഞ്ഞയാഴ്ച ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നടത്തിയ പരിശോധനയിൽ 17 നിയമ ലംഘകരായ തൊഴിലാളികളെ പിടികൂടുകയും നേരത്തേ പിടിയിലായ 96 പേരെ നാടുകടത്തുകയും ചെയ്തു. ജനുവരി 26 മുതൽ ഫെബ്രുവരി ഒന്നുവരെ 853 പരിശോധനകളാണ് എൽ.എം.ആർ.എ നടത്തിയത്.
പരിശോധനയിലുടനീളം പലയിടത്തും താമസ നിയമലംഘനങ്ങൾ കാണപ്പെട്ടതായും നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്നും എൽ.എം.ആർ.എ പറഞ്ഞു. ക്യാപിറ്റൽ ഗവർണറേറ്റിൽ എട്ടും, മുഹറഖ് ഗവർണറേറ്റിൽ ഒന്ന്, നോർത്തേൺ, സതേൺ ഗവർണറേറ്റുകളിൽ യഥാക്രമം ഒന്ന്, രണ്ട് എന്നിങ്ങനെ 12 കാമ്പയിനുകളും 841 കടകളിൽ പരിശോധനയുമാണ് നടന്നത്. രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ സർക്കാർ തലത്തിൽ അന്വേഷണങ്ങളും പരിശോധനകളും തുടരുമെന്ന് അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.