Posted On
date_range Updated On
date_range ഭക്ഷണം തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
കുവൈത്ത് സിറ്റി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ചികിത്സയിലിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. കുവൈത്ത് പ്രവാസി കൊയിലാണ്ടി സ്വദേശി ജവാദിന്റെയും ജംഷിനയുടെയും മകൻ എസ്രാൻ ജവാദ് (ഒമ്പതു മാസം) ആണ് മരിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി രണ്ടു ദിവസമായി കുവൈത്തിലെ അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവും മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റുമായ വി.പി ഇബ്രാഹിം കുട്ടിയുടെ മകന്റെ മകനാണ് എസ്രാൻ ജവാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.