ചരിത്രാതീത കാലം മുതൽ മനുഷ്യകുലത്തിനൊപ്പം ചേർന്നുനിന്ന ജീവി വർഗമാണ് വളർത്തുമൃഗങ്ങൾ. ഭക്ഷണം, വസ്ത്രം, ഉപകരണങ്ങൾ എന്നിവക്കായി മൃഗങ്ങളെ മനുഷ്യൻ വേട്ടയാടിയപ്പോഴും കുതിരകൾ, നായ്ക്കൾ തുടങ്ങി ഒരു വിഭാഗം മൃഗങ്ങളെ വളർത്തിയിരുന്നുവെന്നാണ് ചരിത്രം. വേട്ടയാടൽ സംസ്കാരത്തിൽ നിന്ന് കാർഷിക സംസ്കാരത്തിലേക്ക് മനുഷ്യൻ പരിണമിച്ചതോടെ വളർത്തു മൃഗങ്ങളുടെ പട്ടികയും വർധിച്ചതായും കാണാം. ഒറ്റയാനായി ജീവിതം നയിച്ചിരുന്ന മനുഷ്യൻ സമൂഹമായി ജീവിക്കാൻ തുടങ്ങിയതോടെ അതുവരെ ശത്രുപക്ഷത്തുണ്ടായിരുന്ന വന്യ മൃഗങ്ങളിൽ പലതും മനുഷ്യന്റെ സുഹൃത്തും സഹായിയുമായി മാറി. മനുഷ്യനെ പരിവർത്തിപ്പിച്ചതിൽ വളർത്തു മൃഗങ്ങളുടെ പങ്ക് വിസ്മരിക്കാനാവാത്തതാണ്.
ആധുനിക കാലത്ത് മനുഷ്യനേക്കാൾ ‘വില’യുള്ള വളർത്തുമൃഗങ്ങൾ ഉണ്ടെന്നതാണ് വാർത്തകൾ. കോടികൾ വിലമതിക്കുന്ന വളർത്തുമൃഗങ്ങളെ വാങ്ങാനും വിൽക്കാനും ഇന്ന് പ്രത്യേക വിപണി തന്നെ ലോകത്തുടനീളം പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും മുന്തിയ ഇനം മൃഗങ്ങളെ കണ്ടെത്തി ബ്രീഡിങ് നടത്താനും പരിശീലിപ്പിക്കാനുമുള്ള പ്രത്യേക സ്ഥാപനങ്ങളും പ്രവർത്തിച്ചുവരുന്നു. വളർത്തു മൃഗങ്ങളുടെ വിൽപന ഇന്ന് ലോകത്ത് മികച്ച ബിസിനസ് സാധ്യതയായി മാറിക്കഴിഞ്ഞു. കോർപറേറ്റ് കമ്പനികൾ വരെ ഈ മേഖലയിൽ സജീവമാണ്. ശാസ്ത്രിയമായ പഠനങ്ങളും ഗവേഷണങ്ങളും നടത്തിയാണ് ഓരോ ഇനത്തിൽപ്പെട്ട വളർത്തുമൃഗങ്ങൾക്ക് എന്തുതരം ഭക്ഷണപദാർഥങ്ങൾ വേണമെന്ന് നിശ്ചയിക്കുന്നത്. പരിശീലനത്തിന്റെ കാര്യവും അതുപോലെയാണ്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നേതൃത്വത്തിന് കീഴിൽ സ്ഥാപിതമായ സഅബീൽ ഫീഡ്, നാല് പതിറ്റാണ്ടിലധികമായി മൃഗങ്ങളുടെ പോഷകാഹാര വ്യവസായ രംഗത്ത് മുൻനിരയിലുള്ള സ്ഥാപനമാണ്. കുതിരകൾ, ഒട്ടകങ്ങൾ, കന്നുകാലികൾ, കോഴികൾ, വിവിധ തരം പക്ഷികൾ, വന്യ മൃഗങ്ങൾ തുടങ്ങി വൈവിധ്യമാർന്ന അനേകം ജീവിവർഗങ്ങൾക്ക് മികച്ച ആരോഗ്യം നൽകാൻ കഴിയുന്ന പോഷാകാഹാരങ്ങൾ നൽകുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന സ്ഥാപനമാണ് സഅബീൽ ഫീഡ്. അതുകൊണ്ടു തന്നെ മേഖലയിലെ മൃഗസ്നേഹികൾ, പ്രജനന ദാതാക്കൾ, പരിശീലകർ തുടങ്ങിയവർക്കിടയിൽ വിശ്വസനീയമായ പേരായി ഇന്ന് സഅബീൽ ഫീഡ്സ് മാറിക്കഴിഞ്ഞു.
സഅബീൽ ഫീഡിന്റെ ഓരോ ഫോർമുലയും മികച്ച ചേരുവകൾ ഉപയോഗിച്ച് സൂക്ഷ്മമായി തയ്യാറാക്കിയിരിക്കുന്നതും ആഭ്യന്തര ഗവേഷണത്തിന്റെയും വികസനത്തിന്റെയും പിന്തുണയോടെ നിർമിച്ചതുമാണ്. അതോടൊപ്പം ഓരോ ഉൽപന്നവും ഉയർന്ന ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഇങ്ങനെ ശാസ്ത്രീയ പരിശോധനകളിലും ഗുണനിലവാരത്തിലും ചെലുത്തുന്ന സമർപ്പണവും ശ്രദ്ധയുമാണ് ഓരോ മൃഗത്തിനും ഏറ്റവും മികച്ച പ്രകടനവും ആരോഗ്യവും ഓജസും നൽകാൻ സഅബീലിന്റെ ഉത്പന്നങ്ങൾക്ക് കഴിയുന്നത്.
ശക്തമായ ഈ അടിത്തറയിൽ നിന്നു കൊണ്ടാണ് സഅബീൽ ഫീഡ്, സഅബീൽ പെറ്റ്സ് എന്ന മേഖലയിലേക്ക് കൂടി സാന്നിധ്യം വിപുലീകരിച്ചത്. വളർത്തു മൃഗങ്ങളുടെ ആരോഗ്യവും ആയുസും വർധിപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത മുന്തിയ ഇനം മൃഗതീറ്റകളും ഉപകരണങ്ങളും നിർമിക്കുന്ന വിഭാഗമാണ് സഅബീൽ പെറ്റ്സ്. പ്രത്യേക മൃഗതീറ്റ നിർമാതാവ് എന്ന നിലയിൽ നിന്ന് മൃഗസംരക്ഷ പരിഹാരങ്ങളുടെ സമഗ്ര ദാതാവിലേക്കുള്ള കമ്പനിയുടെ മാറ്റത്തെയാണ് ഈ വളർച്ച പ്രതിഫലിപ്പിക്കുന്നത്. നൂതനാശയങ്ങൾ, മികവ്, എല്ലാ ജീവജാലങ്ങളോടുമുള്ള കരുണ എന്നിവയിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകുന്ന യു.എ.ഇയിലെ ഏറ്റവും മികച്ച സ്വദേശി ബ്രാൻഡ് എന്ന പാരമ്പര്യം ശക്തിപ്പെടുത്താനും സഅബീൽ ഫീഡിന് കഴിഞ്ഞു.
ആധുനിക കാലത്ത് ജോലിത്തിരക്കുകൾക്കിടയിൽ പലർക്കും ഏക ആശ്വാസം വളർത്തുമൃഗങ്ങളാണ്. അവയുടെ ആരോഗ്യ സംരക്ഷണം അതുകൊണ്ടുതന്നെ വലിയ ആശങ്ക നിറഞ്ഞ ഒന്നായി മാറിക്കഴിഞ്ഞിട്ടുണ്ട്. നാടൻ ഇനങ്ങളിൽ നിന്ന് വിത്യസ്തമായി പുതിയ ബ്രീഡുകൾക്ക് കൃത്യമായ ഡയറ്റ് ക്രമീകരണം ആവശ്യമാണ്. അവയുടെ തീറ്റയും ആരോഗ്യ സംരക്ഷണവും വലിയ വെല്ലുവിളി നിറഞ്ഞതാണ്. ഈ ഘട്ടത്തിൽ വിശ്വസനീയമായ ഒരു പങ്കാളിയെ കണ്ടെത്തുകയെന്നതാണ് പോംവഴി. സഅബീൽ ഫീഡ് പോലെ ഈ രംഗത്ത് പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന സ്ഥാപനങ്ങളുടെ സാധ്യതയും അതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.