ഇന്ത്യയുടെ ‘ബിരിയാണി തലസ്ഥാന’ത്തെ അറിയാം

ഭക്ഷണപ്രേമികളുടെ ഇടയിൽ എക്കാലവും ചൂടേറിയ ചർച്ചാ വിഷയമാണ് ഇന്ത്യയിലെ യഥാർഥ ബിരിയാണി തലസ്ഥാനം ഏത് നഗരമാണെന്ന്? ഈ ചോദ്യത്തിന് മറുപടിയായി എൻ.ഡി.ടി.വി ഫുഡ് പ്രസിദ്ധീകരിച്ച ലേഖനം സൂചിപ്പിക്കുന്നത് ഹൈദരാബാദ് എന്ന നഗരത്തെയാണ്. ഔദ്യോഗികമായി പ്രഖ്യാപിച്ച പദവി അല്ലെങ്കിലും ജനകീയ അംഗീകാരത്തിലും ഭക്ഷണസംസ്‌കാരത്തിലും ഹൈദരാബാദ് തന്നെ ഇന്ത്യയുടെ ‘ബിരിയാണി തലസ്ഥാനം’ എന്ന വിശേഷണം സ്വന്തമാക്കുന്നു.

ഹൈദരാബാദി ദം ബിരിയാണിയുടെ പ്രത്യേകത...

ഹൈദരാബാദിന്റെ അഭിമാന വിഭവമായ ‘ഹൈദരാബാദി ദം ബിരിയാണി’ ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവമാണ്. സുഗന്ധമുള്ള ബസ്മതി അരി, മസാലകളിൽ നന്നായി മാരിനേറ്റ് ചെയ്ത മട്ടൺ അല്ലെങ്കിൽ ചിക്കൻ, കൃത്യമായ അളവിലുള്ള കുങ്കുമപ്പൂവും സുഗന്ധവ്യഞ്ജനങ്ങളും എല്ലാം ചേർന്ന് ‘ദം’ എന്ന പരമ്പരാഗത രീതിയിൽ പതിയെ വേവിക്കുന്നതാണ് ഈ ബിരിയാണിയെ വേറിട്ടുനിർത്തുന്നത്.

ഈ പ്രത്യേക പാചകരീതി ബിരിയാണിക്ക് അതുല്യമായ രുചിയും മണവും നൽകുന്നു. മാംസത്തിന്റെ നീരും മസാലയുടെ സുഗന്ധവും അരിയിലേക്ക് പൂർണമായി ലയിക്കുന്നതാണ് ഹൈദരാബാദി ബിരിയാണിയുടെ ഏറ്റവും വലിയ സവിശേഷത.

നിസാം ഭരണകാലത്തെ പാചക പാരമ്പര്യം...

ഹൈദരാബാദി ബിരിയാണിയുടെ വേരുകൾ നിസാം ഭരണകാലത്തെ രാജകീയ അടുക്കളകളിലേക്കാണ് വിരൽചൂണ്ടുന്നത്. മുഗൾ പാചകശൈലിയും ദക്ഷിണേന്ത്യൻ മസാല സംസ്കാരവും ലയിച്ചാണ് ഈ ബിരിയാണി രൂപം കൊണ്ടത്. തലമുറകളായി കൈമാറിയ ഈ പാചകപാരമ്പര്യമാണ് ഇന്നും ഹൈദരാബാദിനെ ബിരിയാണിയുടെ തലസ്ഥാനമാക്കി നിലനിര്‍ത്തുന്നത്.

ഇന്ത്യയിലെ മറ്റ് പ്രശസ്ത ബിരിയാണി രുചികൾ...

ഹൈദരാബാദ് മുന്നിൽ നിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ മറ്റ് പല നഗരങ്ങളും അവരുടെ സ്വന്തം ബിരിയാണി രുചികളാൽ പ്രശസ്തരാണ്. ലഖ്നൗവിലെ അവധീ ബിരിയാണി, കൊൽക്കത്ത ബിരിയാണി, ചെന്നൈ ശൈലി ബിരിയാണികൾ, കേരളത്തിലെ തലശ്ശേരി ബിരിയാണി, തമിഴ്നാടിലെ അമ്പൂർ ബിരിയാണി, ആന്ധ്രാപ്രദേശ് ബിരിയാണികൾ എന്നിവ.

Tags:    
News Summary - Get to know the 'Biryani Capital' of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-11 04:34 GMT