ആവശ്യമായ സാധനങ്ങൾ
1. ഈന്തപ്പഴം - 30
2. പാൽ - 2 കപ്പ്
3. പഞ്ചസാര - ¾ കപ്പ്
4. വാനില എസ്സെൻസ് - ½ ടീസ്പൂൺ
5. ഗോതമ്പ് പൊടി - 2 കപ്പ്
6. ബേക്കിങ് സോഡ - ¾ ടീസ്പൂൺ
7. ഉപ്പ് - ¼ ടീസ്പൂൺ
8. സൺഫ്ലവർ ഓയിൽ - ½ കപ്പ്
9. നട്സ് (അരിഞ്ഞത്) - ½ കപ്പ്
10. ഈന്തപ്പഴം (അരിഞ്ഞത്) - ¼ കപ്പ്
തയാറാക്കുന്ന വിധം
- ഒരു കേക്ക് ടിന്നിൽ വെണ്ണ പുരട്ടി, അതിൽ മൈദ വിതറി തയാറാക്കി വെക്കുക. ഒരു ബൗളിൽ ഗോതമ്പ് പൊടി, ബേക്കിങ് സോഡ, ഉപ്പ് എന്നിവ 3-4 തവണ അരിച്ചെടുത്ത് മാറ്റി വെക്കുക.
- ഈത്തപ്പഴത്തിൽനിന്ന് കുരുകൾ നീക്കം ചെയ്ത് 1 കപ്പ് പാൽ ചേർത്ത് 2 മിനിറ്റ് മൈക്രോവേവിൽ ചൂടാക്കുക. (മൈക്രോവേവ് ചെയ്യുന്നതിനുപകരം ഈത്തപ്പഴം ഒരു മണിക്കൂർ കുതിർത്ത് വയ്ക്കാം).
- ചൂടാക്കിയ ഈത്തപ്പഴത്തിലേക്ക് ബാക്കിയുള്ള പാൽ, പഞ്ചസാര, വാനില എസ്സെൻസ് എന്നിവ ചേർത്ത് ഒരു ഗ്രൈൻഡറിൽ നന്നായി അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ഗോതമ്പ് പൊടി മിശ്രിതം ക്രമേണ ഇതിലേക്ക് ചേർത്ത് തുല്യമായി യോജിപ്പിക്കുക.
- ഇതിലേക്ക് സൺഫ്ലവർ ഓയിൽ ചേർത്ത് നന്നായി ഇളക്കുക. ശേഷം അരിഞ്ഞുവെച്ച നട്സ്, ഈത്തപ്പഴം എന്നിവ ചേർത്ത് ചെറുതായി യോജിപ്പിക്കുക. ഇത് ഗ്രീസ് ചെയ്ത കേക്ക് ടിന്നിലേക്ക് ഒഴിച്ച് കുറച്ച് നട്സ് മുകളിൽ വിതറുക.
- പ്രീഹീറ്റ് ചെയ്ത ഓവനിൽ ഏകദേശം 45-50 മിനിറ്റ്, 180 ഡിഗ്രിയിൽ ബേക്ക് ചെയ്യുക. ഓവനിൽനിന്ന് പുറത്തെടുത്ത് 20 മിനിറ്റിന് ശേഷം കേക്ക്, ടിന്നിൽനിന്ന് പതുക്കെ പുറത്തെടുത്ത് പൂർണമായും തണുപ്പിച്ച് സേർവ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.