മട്ടനും ഉരുളക്കിഴങ്ങും ചേർന്നുള്ള ഒരു കറിയാണിത്. നോർത്ത് ഇന്ത്യൻ ഭാഗങ്ങളിലും പാകിസ്താനിലും ബംഗ്ലാദേശിലും എല്ലാം വളരെ പ്രശസ്തമായി അറിയപ്പെടുന്ന കറിയാണിത്
ചേരുവകൾ
തയാറാക്കുന്ന വിധം:
ആദ്യമായി കുക്കറിൽ അല്പം എണ്ണയൊഴിച്ച് സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. ശേഷം മസാലപ്പൊടികളും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റി മാംസം ചേർത്ത് നന്നായി യോജിപ്പിക്കുക. കുറച്ച് വെള്ളം ഒഴിച്ച് കുക്കറിൽ 3-4 വിസിൽ വരുന്നത് വരെ വേവിക്കുക.
മറ്റൊരു പാനിൽ എണ്ണ ചൂടാക്കി ഉരുളക്കിഴങ്ങ് കഷണങ്ങൾ (കഴുകി, തോലുരിഞ്ഞ്, വലിയ കഷണങ്ങളാക്കിയത്) അല്പം ഉപ്പും മഞ്ഞളും ചേർത്ത് പുറംഭാഗം മൊരിയുന്നത് വരെ വറുത്ത് മാറ്റി വെക്കുക.വെന്ത മാംസത്തിലേക്ക് വറുത്ത ഉരുളക്കിഴങ്ങും ആവശ്യമെങ്കിൽ അല്പം വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. ഉരുളക്കിഴങ്ങ് വേവുന്നത് വരെയും ഗ്രേവി കുറുകുന്നത് വരെയും അടച്ചു വെച്ച് വേവിക്കുക.
അലങ്കരിക്കുക: അവസാനമായി നാരങ്ങാനീരും മല്ലിയിലയും വിതറി ഇറക്കി വെക്കുക. ചപ്പാത്തി, റൊട്ടി, ചോറ് എന്നിവയ്ക്കൊപ്പം ഇത് കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.