മാരിനേറ്റ് ചെയ്യാൻ
1. ചിക്കൻ - 1 കിലോ (കഷണങ്ങളാക്കിയത്)
2. ചുവന്ന മുളകുപൊടി - 2 ടീസ്പൂൺ
3. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
4. മല്ലിപ്പൊടി - 1 ടേബിൾ സ്പൂൺ
5. നല്ല ജീരകപ്പൊടി - 4/1 ടീസ്പൂൺ
6. ഗരം മസാലപ്പൊടി -1/2 ടീസ്പൂൺ
7. ചതച്ച ഇഞ്ചി - വെളുത്തുള്ളി - 1 ടീസ്പൂൺ
8. ചുവന്ന ഫുഡ് കളർ - കുറച്ച് തുള്ളി (ഓപ്ഷണൽ)
9. ഉപ്പ് - ആവശ്യത്തിന്
10. എണ്ണ - 3-4 ടേബിൾസ്പൂൺ (ചിക്കൻ വറുക്കാൻ)
1. ചിക്കൻ കഷണങ്ങൾ ബാക്കിയുള്ള ചേരുവകൾ ചേർത്ത് ഒരു
മണിക്കൂർ മാരിനേറ്റ് ചെയ്യുക. ഒരു പാനിൽ എണ്ണ ചൂടാക്കി മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങൾ വേവുന്നതുവരെ വറുത്ത്
മാറ്റി വെക്കുക.
ഗ്രേവിക്ക്
1. ഉണക്കമുളക് - 4 എണ്ണം (10 മിനിറ്റ് വെള്ളത്തിൽ
കുതിർത്തുവെച്ചത്)
2. കശുവണ്ടി - 15 എണ്ണം (അര മണിക്കൂർ വെള്ളത്തിൽ
കുതിർത്തുവെച്ചത്) + 2 ടേബിൾസ്പൂൺ
3. ഉണക്കമുന്തിരി - 1.1/2 ടീസ്പൂൺ ടേബിൾസ്പൂൺ (അര
മണിക്കൂർ വെള്ളത്തിൽ കുതിർത്തുവെച്ചത്)
4. ഉള്ളി - 3 എണ്ണം (നേർത്തതായി അരിഞ്ഞത്)
5. ഇഞ്ചി - വെളുത്തുള്ളി ചതച്ചത് - 2 ടീസ്പൂൺ
6. തക്കാളി (വലുത്) - 2 എണ്ണം (അരച്ച് എടുത്തത്)
7. ചുവന്ന മുളകുപൊടി - 2 ടീസ്പൂൺ
8. മല്ലിപ്പൊടി - 2 ടീസ്പൂൺ
9. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
10. ഗരം മസാലപ്പൊടി - 1/2 ടീസ്പൂൺ
11. നല്ലജീരകപ്പൊടി - 1/2 ടീസ്പൂൺ
12. ചുവന്ന ഫുഡ് കളർ - ഒരു തുള്ളി (ഒപ്ഷണൽ)
13. വെള്ളം - 1 1/2 കപ്പ്
14. കസൂരി മേത്തി - 1 ടീസ്പൂൺ
15. മല്ലിയില - 2 ടേബിൾ സ്പൂൺ
16. വെണ്ണ - 2 ടേബിൾ സ്പൂൺ
17. എണ്ണ - 1 ടേബിൾ സ്പൂൺ
18. ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
1. കുതിർത്ത ചുവന്ന മുളക്, കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുത്ത് വെക്കുക.
2. ഒരു പാനിൽ വെണ്ണയും എണ്ണയും ചേർത്ത് ചൂടാക്കി രണ്ട് ടേബിൾസ്പൂൺ കശുവണ്ടിപ്പരിപ്പ് ചേർത്ത് സ്വർണനിറമാകുന്നതുവരെ വഴറ്റുക. എണ്ണയിൽ നിന്ന് മാറ്റി, അരിഞ്ഞ സവാളയും ഉപ്പും ചേർത്ത് മൃദുവാകുന്നതുവരെ വഴറ്റുക. ചതച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. ഇതിലേക്ക് അരച്ചെടുത്ത തക്കാളി ചേർത്ത് തിളപ്പിക്കുക.
3.ചുവന്ന മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാലപ്പൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. ഇതിലേക്ക് പൊടിച്ച മുളക്-കശുവണ്ടി-ഉണക്കമുന്തിരി പേസ്റ്റ് ചേർത്ത് കുറഞ്ഞ തീയിൽ 3-4 മിനിറ്റ് വേവിക്കുക. ഒരു തുള്ളി ചുവന്ന ഫുഡ് കളർ കൂടി ചേർക്കുക.
4. വറുത്ത ചിക്കൻ കഷണങ്ങൾ ചേർത്ത് നന്നായി യോജിപ്പിച്ച് രണ്ട് മിനിറ്റ് ശേഷം ഇതിലേക്ക് 1.1/2 കപ്പ് വെള്ളം ചേർത്ത് മൂടിവെച്ച് കട്ടിയാകുന്നതുവരെ ചെറിയ തീയിൽ വേവിക്കുക. കസൂരി മേത്തി, മല്ലിയില, വറുത്തെടുത്ത കശുവണ്ടി ഇവയെല്ലാം ചേർത്ത് തീയിൽ നിന്ന് മാറ്റി ചൂടോടെ വിളമ്പുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.