ആവശ്യമായ വസ്തുക്കൾ മാരിനേറ്റ് ചെയ്യാൻ
ചിക്കൻ വിംഗ്‌സ് - 12
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾ സ്പൂൺ
കുരുമുളക് - 1 ടീസ്പൂൺ
സോയ സോസ് - 1 ½ ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
എണ്ണ - ¼ കപ്പ്
1. വൃത്തിയാക്കിയ ചിക്കൻ വിംഗ്‌സിൽ എണ്ണ ഒഴികെ മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും ചേർത്ത് മാരിനേറ്റ് ചെയ്ത് 2 മണിക്കൂർ ഫ്രിഡ്ജിൽ മൂടി വയ്ക്കുക.
2. ഒരു പാനിൽ എണ്ണ ചൂടാക്കി മാരിനേറ്റ് ചെയ്ത ചിക്കൻ വിംഗ്‌സ് സ്വർണനിറമാകുന്നതുവരെ വറുക്കുക. ചിക്കൻ വിംഗ്‌സ് പാനിൽ നിന്ന് മാറ്റി വയ്ക്കുക (സോസ് തയാറാക്കുന്നതിനായി ബാക്കി എണ്ണ പാനിൽ മാറ്റി വെക്കുക).
സോസിന് വേണ്ടി
1. വെളുത്തുള്ളി (നന്നായി അരിഞ്ഞത്) - 2 ടീസ്പൂൺ
2. പച്ചമുളക് - 3 (നന്നായി അരിഞ്ഞത്)
3. സോയ സോസ് - 1 ടീസ്പൂൺ
4. റെഡ് ചില്ലി സോസ് - 1 ടേബിൾസ്പൂൺ
5. ടൊമാറ്റോ കെച്ചപ്പ് - 1 ടേബിൾസ്പൂൺ
6. ഓറഞ്ച് ജ്യൂസ് - ½ കപ്പ്
7. കോൺ ഫ്ലോർ - 1 ടീസ്പൂൺ
8. കുരുമുളക് - 1 ½ - 2 ടീസ്പൂൺ
9. സ്പ്രിംഗ് ഒനിയൻ - 2 ടേബിൾസ്പൂൺ
10. മല്ലിയില - 1 ടേബിൾസ്പൂൺ
11. ഉപ്പ് - ആവശ്യത്തിന്
12. എണ്ണ - 1 ടേബിൾസ്പൂൺ (ആവശ്യമെങ്കിൽ)
തയാറാക്കുന്ന വിധം
ചിക്കൻ വിംഗ്സ് വറുത്ത പാനിൽ, ആവശ്യമെങ്കിൽ 1 ടേബിൾ സ്പൂൺ എണ്ണ ചേർത്ത് ചൂടാക്കി, അരിഞ്ഞ വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ഇതിലേക്ക് സോയ സോസ്, റെഡ് ചില്ലി സോസ്, ടൊമാറ്റോ കെച്ചപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ചെറുതീയിൽ ഒരു മിനിറ്റ് വഴറ്റുക.
കോൺ ഫ്ലോർ ഓറഞ്ച് ജ്യൂസിൽ ചേർത്ത് സോസ് മിശ്രിതത്തിലേക്ക് ചേർത്ത് കട്ടിയാകുന്നതുവരെ തുടർച്ചയായി ഇളക്കുക. കുരുമുളക്, സ്പ്രിംഗ് ഒനിയൻ എന്നിവ ചേർത്ത് ആവശ്യത്തിന് വളരെ കുറച്ച് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. വറുത്ത ചിക്കൻ വിംഗ്സ് ഇതിലേക്ക് ചേർത്ത് യോജിപ്പിച്ച് മല്ലിയില വിതറി തീയിൽ നിന്ന് മാറ്റി ചൂടോടെ വിളമ്പുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.