റോസ് ടെമറിന്റ് ചിക്കൻ റോസ്റ്റ്
Posted On
date_range Updated On
date_range റോസ് ടെമറിന്റ് ചിക്കൻ റോസ്റ്റ്
ചേരുവകൾ:
- ചിക്കൻ -500 ഗ്രാം
- സവാള -2 എണ്ണം
- റോസ് ടെമറിന്റ് -3 എണ്ണം
- പച്ചമുളക് -4 എണ്ണം
- വെളുത്തുള്ളി -5 അല്ലി
- കറിവേപ്പില -2 തണ്ട്
- ഇഞ്ചി -1 കഷണം
- ഖരം മസാല -അര ടീ. സ്പൂൺ
- മഞ്ഞൾപ്പൊടി -അര ടീ. സ്പൂൺ
- മുളകുപൊടി -2 ടീ. സ്പൂൺ
- മല്ലിപ്പൊടി -2 ടീ. സ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- വെള്ളം -ആവശ്യത്തിന്
- വെളിച്ചെണ്ണ -ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ഒരു ഫ്രൈ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചതച്ചെടുത്ത സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് എല്ലാ പൊടികളും ചേർത്ത് ഒരു മിനിറ്റ് വഴറ്റിയ ശേഷം ചിക്കൻ ചേർത്തിളക്കി മൂടിവെച്ച് മുക്കാൽഭാഗം വേവാകുമ്പോൾ റോസ് ടെമറിന്റ്, കറിവേപ്പില ചേർത്തിളക്കി വേവിച്ച് നല്ല റോസ്റ്റ് പാകത്തിലാക്കി ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.