കുബ്ബൂസിനൊപ്പം എഗ് കബാബ് പൊളിക്കും
എളുപ്പത്തിൽ തയാറാക്കാൻ സാധിക്കുന്ന പശ്ചിമേഷ്യൻ വിഭവമാണ് എഗ് കബാബ്. മുട്ട കൂടാതെ കോഴിയിറച്ചി, ആട്ടിറച്ചി എന്നിവ ഉപയോഗിച്ചും രുചികരമായ കബാബ് തയാറാക്കാം.
ആവശ്യമുള്ള സാധനങ്ങൾ:
- മുട്ട -മൂന്ന്
- റവ -അരക്കപ്പ്
- സവാള -ഒന്ന്
- കിഴങ്ങ് -ഒന്ന്
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -അര ടീസ്പൂൺ
- മല്ലിയില -കുറച്ച്
- മുളകുപൊടി -അര ടീസ്പൂൺ
- മല്ലിപ്പൊടി -ഒരു ടീസ്പൂൺ
- മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
- കുരുമുളക് പൊടി -അര ടീസ്പൂൺ
- ഗരംമസാല -അര ടീസ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- എണ്ണ -വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ആദ്യം മുട്ടയും കിഴങ്ങും പുഴുങ്ങിയെടുക്കുക. കിഴങ്ങ് നന്നായി ഉടച്ചുവെക്കുക. മുട്ട നാലായി കട്ട് ചെയ്യുക. സവാളയും മല്ലിയിലയും ചെറുതായി അരിയുക. പാനിൽ ഒരു കപ്പ് വെള്ളമൊഴിച്ച് തിളപ്പിക്കുക. വെള്ളം തിളച്ചുവരുമ്പോൾ അതിലേക്ക് പൊടികളും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ചേർക്കുക. അരപ്പിന്റെ പച്ചമണം ഒന്ന് മാറുമ്പോൾ അതിലേക്ക് റവ ചേർത്തുകൊടുക്കാം.
ഇത് നന്നായി ഇളക്കി അവസാനം ഉടച്ചു വെച്ച കിഴങ്ങും മല്ലിയിലയും ആവശ്യത്തിന് ഉപ്പും ഇട്ട് എല്ലാംകൂടി മിക്സ് ആക്കി ഇറക്കിവെക്കുക. ഇനി ഈ കൂട്ട് കുറേശ്ശെയെടുത്ത് കൈയിൽവെച്ചൊന്നു പരത്തി അതിനുള്ളിലേക്ക് ഓരോ മുട്ടക്കഷ്ണം എടുത്തു ഫുൾ സ്റ്റഫ് ചെയ്തു കവർ ചെയ്യുക. ഇത് ബ്രെഡ് പൊടിയിൽ പൊതിഞ്ഞതിനു ശേഷം ചൂടായ എണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.