ചിക്കൻ കോക്കനട്ട് ഡ്രൈ ഫ്രൈ

തേങ്ങയും മുളകും ചേർത്ത് ഫ്രൈ ചെയ്തെടുക്കാം; ചിക്കൻ കോക്കനട്ട് ഡ്രൈ ഫ്രൈ

ചൂടോടെ കഴിക്കുമ്പോൾ രുചി ഇരിട്ടിക്കുന്നതാണ് ചിക്കൻ ഡ്രൈ ഫ്രൈ. ഡ്രൈ ഫ്രൈയോടൊപ്പം അൽപം തേങ്ങാ കൂടി ചേർത്താലോ പൊളിക്കും.

ചേരുവകൾ:

  • ചിക്കൻ -500 ഗ്രാം
  • തേങ്ങ -1 കപ്പ്
  • കറിവേപ്പില -2 തണ്ട്
  • പച്ചമുളക് -3 എണ്ണം
  • മഞ്ഞൾപ്പൊടി -അര ടീ. സ്പൂൺ
  • ഖരം മസാല -അര ടീ. സ്പൂൺ
  • ക്രഷ്ഡ് ചില്ലി -3 ടീ. സ്പൂൺ
  • വെളിച്ചെണ്ണ -ആവശ്യത്തിന്
  • ഉപ്പ് -ആവശ്യത്തിന്
  • ചെറുനാരങ്ങ നീര്‌ -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കിയ ചിക്കനിലേക്ക് എല്ലാ പൊടികളും, ക്രഷ്ഡ് ചില്ലിയും, ചെറുനാരങ്ങ നീരും ചേർത്ത് അര മണിക്കൂർ മാരിനേറ്റ് ചെയ്തു വെക്കുക. ശേഷം ഒരു ഫ്രയിങ് പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മാരിനേറ്റ് ചെയ്തുവെച്ച ചിക്കൻ ചേർത്ത് മുക്കാൽ ഭാഗം ഫ്രൈ ആകുമ്പോൾ തേങ്ങ ചിരകിയത്, കറിവേപ്പില, സ്ലൈസ് ചെയ്ത പച്ചമുളക് ചേർത്തിളക്കി തേങ്ങ നല്ല ഗോൾഡൻ ബ്രൗൺ ആകുമ്പോൾ എല്ലാം കോരി എടുത്ത് ചൂടോടെ സർവ് ചെയ്യാം.

Tags:    
News Summary - How to Make Chicken Coconut Dry Fry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.