നേർത്ത എരിവിനും പുളിക്കും വിട; ഇനി ഐസ്ക്രീം പാനിപ്പൂരി കഴിക്കാം

പുതിയ വിഭവങ്ങളും പാചക പരീക്ഷണങ്ങളുമെല്ലാം വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സ്ട്രീറ്റ് ഫുഡിലെ വിചിത്രങ്ങളായ പരീക്ഷണങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആണ്.

ഇന്ത്യൻ സ്ട്രീറ്റ് വിഭവങ്ങളിൽ ഏറെ ആരാധകരുള്ള ഒരു വിഭവമാണ് പാനിപ്പൂരി. ഒരുപാട് പരീക്ഷണങ്ങൾ നടത്തിയിട്ടുള്ള ഒരു വിഭവം കൂടിയാണ് പാനിപ്പൂരി. ചെറിയ പൂരിക്കുള്ളില്‍ ഉരുളക്കിഴങ്ങ് കൂട്ടും മറ്റും നിറച്ച് എരിവും മധുരവുമുള്ള പാനീയം കൂടി ചേര്‍ത്താണ് ഇത് സാധാരണയായി ഉണ്ടാക്കുന്നത്.

ഐസ്‌ക്രീം പാനി പൂരിയാണ് ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പൂരിക്കുള്ളില്‍ ഉരുളക്കിളങ്ങ് കൂട്ടിന് പകരം നിറക്കുന്നത് വാനില ഐസ്‌ക്രീം, റെഡ്, ഗ്രീന്‍ സ്വീറ്റ് സിറപ്പുകളും അതിലേക്ക് ഒഴിച്ചാണ് ഇവിടെ ഈ ഐസ്‌ക്രീം പാനിപൂരി തയ്യാറാക്കുന്നത്.

മിറിന്‍ഡയില്‍ മുക്കിയെടുത്ത പാനിപൂരി, ഫയര്‍ ഗോല്‍ഗപ്പ, പാനിപ്പൂരി ഷെയ്ക്ക് ഇക്കൂട്ടത്തിലേക്കാണ് പുതിയ പരീക്ഷണം ആയി ഐസ്ക്രീം പാനിപ്പൂരി വരുന്നത്. ഫേസ്ബുക്കിലൂടെ ആണ് ഈ വീഡിയോ പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ആരാധക ശ്രദ്ധ ആകർഷിച്ചെങ്കിലും നിരവധി വിമർശനങ്ങളും ഇതോടൊപ്പം ഈ പുതിയ വിഭവം ഏറ്റുവാങ്ങിയിട്ടുണ്ട്.

Full View
Tags:    
News Summary - Goodbye to thin spicy and sour; Now let's eat ice cream panipuri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.