ബേക്ഡ് പൊട്ടറ്റോ ചിക്കൻ

ബേക്ഡ് പൊട്ടറ്റോ ചിക്കൻ

ചേരുവകൾ:

  1. ചിക്കൻ - 250 ഗ്രാം
  2. ഉരുളക്കിഴങ്ങ്​ - ഒന്ന്​
  3. ചില്ലിസോസ് - ആവശ്യത്തിന്
  4. ഉപ്പ് - ആവശ്യത്തിന്
  5. ​സോയാസോസ് - ആവശ്യത്തിന്
  6. ബട്ടർ - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ചിക്കൻ ഇഷ്​ടമുള്ള ഷേപ്പിൽ കട്ട് ചെയ്ത് ബട്ടർ ഒഴികെ എല്ലാ ചേരുവകളും ചേർത്ത് മാരിനേറ്റ് ചെയ്ത് വെക്കുക. ശേഷം ഉരുളക്കിഴങ്ങ്​ വൃത്താകൃതിയിൽ കട്ട് ചെയ്ത് കഴുകി ഉപ്പ് പുരട്ടി വെക്കുക. ഒരു പൊട്ടറ്റോ പീസിൽ ഓരോ ചിക്കൻ പീസ് എന്ന വിധത്തിൽ വെച്ച് മുകളിൽ കുറച്ച് ബട്ടർ ചേർത്ത് പൊട്ടറ്റോകൊണ്ട് ചിക്കൻ പീസ് കവർ ചെയ്യുന്ന വിധത്തിൽ ടൂത്ത്പിക് കുത്തിവെച്ച്‌ 180 ഡിഗ്രിയിൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്ത ഓവനിൽ 15 മിനിറ്റ് മുതൽ 20 മിനിറ്റു വരെ ബേക്ക് ചെയ്ത് കഴിക്കാം.

തയാറാക്കിയത്: ശാഹിദ അൻസാരി 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.