കപ്പ കൊണ്ട്​ തൃശൂർ സ്​റ്റൈലിൽ കൊള്ളി സ്​റ്റൂ

കപ്പ ഏറെ ഇഷ്​ടമുള്ളവരാണ് കേരളീയർ. പോഷക ഗുണങ്ങൾ ഏറെ അടങ്ങിയ കിഴങ്ങു വർഗമാണിത്​. കപ്പയിൽ ധാരാളം കാർബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ രക്തക്കുറവ് പരിഹരിക്കാനും അനീമിയ തടയാനും കപ്പ സഹായിക്കും. കാൻസറിനെ പ്രതിരോധിക്കാനും കപ്പക്ക് കഴിവുണ്ട്.

കപ്പ കൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. എല്ലാവരും കഴിക്കാൻ ഇഷ്​ടപ്പെടുന്ന ഒരു വിഭവമാണ് കപ്പ സ്​റ്റൂ/കപ്പ ഇഷ്​ടൂ. ഉണ്ടാക്കാൻ വളരെ എളുപ്പമുള്ള ഒരു വിഭവം. പ്രാതലിനു ചൂടുള്ള പുട്ടി​െൻറ കൂടെയും നാലു മണിക്ക് ചായക്കൊപ്പവും കഴിക്കാൻ പറ്റും ഈ കിടിലൻ ഐറ്റം.

ചേരുവകൾ:

  • കപ്പ: 1 കിലോ
  • ചെറിയ ഉള്ളി: 6,7 എണ്ണം
  • വെളുത്തുള്ളി: ഒരു കഷ്ണം
  • ഉപ്പ്: ആവശ്യത്തിന്
  • വെള്ളം: ആവശ്യത്തിന്
  • മുളക് പൊടി: രണ്ട്​ ടീസ്പൂൺ
  • കറിവേപ്പില: ആവശ്യത്തിന്
  • വെളിച്ചെണ്ണ: മൂന്ന്​ ടേബ്​ൾ സ്പൂൺ

ഉണ്ടാക്കുന്ന വിധം:

കുക്കറിൽ കപ്പയും ഉപ്പും ആവശ്യത്തിനു വെള്ളവും ഒഴിച്ച് നന്നായി വേവിച്ചെടുക്കുക. ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചതച്ചെടുക്കുക. ശേഷം വേറൊരു പാത്രം ചൂടാക്കി അതിലേക് രണ്ട്​ ടേബ്​ൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക് ചതച്ചു വെച്ച ചെറിയ ഉളളിയും വെളുത്തുള്ളിയും കറി വേപ്പിലയും ഇട്ടു നന്നായി വഴറ്റണം.

അതിലേക് മുളക് പൊടി ഇട്ട ശേഷം വേവിച്ചു വെച്ച കപ്പയും കൂടെ ഇട്ട് യോജിപ്പിച്ചെടുക്കുക. ഒരു ടേബ്​ൾ സ്പൂൺ പച്ച വെളിച്ചെണ്ണ കൂടെ ഒഴിച്ച് കൊടുത്താൽ സ്വാദിഷ്​ടമായ കപ്പസ്​റ്റ്യു റെഡി.

Tags:    
News Summary - tapioca stew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT