മസാല ഫിഷ് ഫ്രൈ

ആവശ്യമായ വസ്തുക്കൾ

1. അയക്കൂറ 4 വലിയ

കഷണങ്ങൾ

2. മുളകുപൊടി 1 ടീസ്പൂൺ

3. മഞ്ഞൾപ്പൊടി കാൽ

ടീസ്പൂൺ

4. നാരങ്ങാനീര് 2 ടീസ്പൂൺ

5. കറിവേപ്പില കുറച്ച്

6. സവാള 1 (ചെറുതായി അരിഞ്ഞത്)

7. ഇഞ്ചി ചെറിയ കഷണം

8. വെളുത്തുള്ളി 3 അല്ലി

9. കുരുമുളക് 1 ടീസ്പൂൺ

10. മല്ലിവിത്ത് മുക്കാൽ

ടീസ്പൂൺ

11. പെരുംജീരകം കാൽ

ടീസ്പൂൺ

12. ഉപ്പ് ആവശ്യത്തിന്

13. എണ്ണ 3–4 ടേബിൾസ്പൂൺ (വറുക്കാൻ)

തയ്യാറാക്കുന്ന വിധം

  1. വൃത്തിയാക്കിയ മീൻ കഷണങ്ങളിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, നാരങ്ങാനീര്, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് നന്നായി പുരട്ടി ഏകദേശം 15 മിനിറ്റ് മാരിനേറ്റ് ചെയ്യുക.
  2. ഇതിനിടെ സവാള, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, മല്ലിവിത്ത്, പെരുംജീരകം എന്നിവ 1 ടേബിൾസ്പൂൺ വെള്ളം ചേർത്ത് അരച്ചെടുക്കുക. ഈ അരച്ച മിശ്രിതം മാരിനേറ്റ് ചെയ്ത മീൻ കഷണങ്ങളിൽ നന്നായി പുരട്ടി 1 മണിക്കൂർ മാറ്റിവെക്കുക.
  3. ഒരു പാനിൽ എണ്ണ ചൂടാക്കി, മീൻ കഷണങ്ങൾ മിതമായ തീയിൽ ഇട്ട് ഇടക്കിടെ മറിച്ചിട്ടുകൊടുത്ത് നന്നായി വേവുകയും ഇരുവശവും മൊരിഞ്ഞുവരുന്നതുവരെ വറുക്കുക. ചൂടോടെ സേർവ് ചെയ്യുക.
Tags:    
News Summary - Spicy Fish Fry Recipe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.