വെരും 3 ചേരുവകൾകൊണ്ട് ഇഡലി തട്ടിൽ തയാറാക്കാം 'ചോക്ലേറ്റ് ലാവ കേക്ക്'

ആവശ്യമായ സാധനങ്ങൾ

ചോക്ലേറ്റ് ബിസ്കറ്റ് : 20 എണ്ണം

പാൽ : അര കപ്പ്

ചോക്ലേറ്റ് ബാർ : ആവശ്യത്തിന്

തയാറാക്കുന്ന വിധം

ബിസ്കറ്റ് മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ച് മാറ്റിവെക്കുക. ശേഷം പൊടിച്ചുവെച്ച മിക്സിലേക്ക് അരകപ്പ് പാൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇഡലി തട്ടിൽ അൽപം ബട്ടർ പുരട്ടി തയാറാക്കിവെച്ച ബാറ്റർ അൽപം ഒഴിക്കുക. ശേഷം നടുഭാഗത്തായി ഒരു പീസ് ചോകേറ്റ് വെക്കുക. ഇതിനു മുകളിലേക്ക് അൽപകൂടെ ബാറ്റർ ഒഴിക്കാം. ഇനി ഇഡലി പാത്രം അടച്ചുവെച്ച് ഒരു 15 മിനുറ്റ് അടുപ്പിൽ വെക്കാം. രുചികരമായ ചോക്ലേറ്റ് ലാവ കേക്ക് തയാർ.

Tags:    
News Summary - Chocolate Lava Cake can be made on an Idli plate with just 3 ingredients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.