ബദാം ബർഫി ഇനി വീട്ടിൽ തയാറാക്കാം
ചേരുവകൾ:
ബദാം — 1 കപ്പ്
പഞ്ചസാര — 1 കപ്പ്
പാൽ — 2 കപ്പ്
നെയ്യ് — 4 ടീസ്പൂൺ
അലങ്കരിക്കാൻ — ബദാം കഷ്ണങ്ങൾ ഗ്രേറ്റ് ചെയ്തത്
തയാറാക്കുന്ന വിധം:
ബദാം 1 കപ്പ് എടുത്ത് 1 പാത്രത്തിൽ ഇടുക. ഇതിലേക്ക് ചൂടുവെള്ളം ഒഴിച്ച് 1 മണിക്കൂർ കുതിരാനായി വെക്കുക. ശേഷം തൊലി കളഞ്ഞ് മിക്സിയുടെ ജാറിലിട്ട് പാൽ ഒഴിച്ച് അടച്ച് നന്നായി അരച്ചെടുക്കുക. ഇത് 1 കപ്പ് ഉണ്ടായിരിക്കണം.
1 ട്രേയിൽ അല്പം നെയ്യ് തടവി വെക്കുക. ഒരു നോൺസ്റ്റിക് പാൻ അടുപ്പത്ത് വെച്ചശേഷം ബദാം അരച്ചതും പഞ്ചസാരയും ചേർക്കുക. സേഷം ഇതിലേക്ക് അൽപം നെയ്യ് ഒഴിക്കുക. ഇടതടവില്ലാതെ ഒരു തവികൊണ്ട് ഇളക്കുക. ഇടത്തരം തീയിൽ വെക്കാൻ ശ്രദ്ധിക്കുക, തിളക്കും വരെ ഇളക്കുക.
പാനിന്റെ വശങ്ങളിൽ നിന്നും വിട്ടുപോരുന്ന പാകമായാൽ തീ ഓപ് ചെയ്യാം. ഇത് നെയ്യ് തടവിയ ട്രേയിലേക്ക് മാറ്റുക. മീതെ നെയ്യ് തടവിയ ഒരു സ്പൂൺ കൊണ്ട് ഈ കൂട്ടിന്റെ മീതെയായി അമർത്തി നിരപ്പാക്കുക. 15 മിനിറ്റിന് ശേഷം ഇഷ്ടമുള്ള ആകൃതിയിൽ വരഞ്ഞു വെക്കുക. ഇതിനുമുകളിലേക്ക് ഗ്രേറ്റ് ചെയ്തുവെച്ച ബദാംകൂടെ വിതറാം. ശേഷം ഓരോ കഷ്ണങ്ങളായി അടർത്തിയെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.