മലായ് ചിക്കൻ വീട്ടിൽ തയാറാക്കാം

പൊതുവെ ചിക്കൻ വിഭവങ്ങൾ നമ്മളെല്ലാവര്ക്കും പ്രിയം തന്നെ.അധികം എരുവില്ലാത്തതു കൊണ്ടു തന്നെ കുട്ടികൾക്കു കൊടുക്കാൻ പറ്റിയ ഒരു സൂപ്പർ ഡിഷ് തന്നെയാണിത്

ചേരുവകൾ

  • ചിക്കൻ എലില്ലാത്തത് - 500 ഗ്രാം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂൺ
  • നാരങ്ങ നീര് - 2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • തൈര് - 4 ടീസ്പൂൺ
  • ചീസ് സ്പ്രെഡ് - 3 ടീസ്പൂൺ
  • കശുവണ്ടി - 12 എണ്ണം
  • ഫ്രഷ് ക്രീം - 5 ടീസ്പൂൺ
  • പച്ചമുളക് - 1/2 - 1
  • കുരുമുളക് പൊടി - 1/2 ടീസ്പൂൺ
  • ഗരം മസാല - 1/2 ടീസ്പൂൺ
  • ഏലക്ക - 1/2 ടീസ്പൂൺ
  • ജാതിക്ക പൊടി - 1/4 ടീസ്പൂൺ
  • മല്ലിയില - 1 ടീസ്പൂൺ
  • നെയ്യ്/എണ്ണ - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ചിക്കനിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും നാരങ്ങാനീരും ചേർത്ത് മാരിനേറ്റ് ചെയ്ത് 15 മിനിറ്റ് ​െവയ്ക്കുക. കുതിർത്ത കശുവണ്ടി, ഫ്രഷ് ക്രീം, മുളക്, ഏലയ്ക്ക വിത്ത് എന്നിവ ചേർത്ത് മിശ്രിതമാക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി, ബാക്കിയുള്ള ചേരുവകൾ കൂടി ചേർക്കുക.

ചിക്കൻ ഇതിൽ മിക്സ് ചെയ്ത് 1 മണിക്കൂർ അല്ലെങ്കിൽ 4 മണിക്കൂർ വരെ വെയ്ക്കുക. ശേഷം ഒരു പാനിൽ കുറച്ച് നെയ്യ്/എണ്ണ ഒഴിച്ച് ചിക്കൻ വേവുന്നത് വരെ വഴറ്റുക. നാൻ, പറാത്ത എന്നിവയുടെ കൂടെ ഇത് കഴിക്കാം.

അതിനൊപ്പം കുറച്ച് സവാള അരിഞ്ഞിട്ട്, മിന്‍റ്​ ചട്ണിയോ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള മറ്റേതെങ്കിലും ചട്ണിയോ ചേർക്കുന്നത് നല്ലതാണ്.

Tags:    
News Summary - Malay chicken can be prepared at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.