ശിശുദിനം കളറാക്കാം; മഗ്ഗിലുണ്ടാക്കാം സ്വാദിഷ്ടമായ ചോക്ലേറ്റ് ബ്രൗണി

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചോക്ലേറ്റ് ബ്രൗണി ഇനി മഗിലുണ്ടാക്കാം. മുട്ടയും വേണ്ട മൈക്രോവേവ് ഓവനും വേണ്ട. 15 മിനിറ്റിൽ സ്വാദിഷ്ടമായ മഗ് ചോക്ലേറ്റ് ബ്രൗണി തയാർ.

ചേരുവകൾ

  • മൈദ-4 ടേബിൾസ്പൂൺ
  • പഞ്ചസാര-4 ടേബിൾസ്പൂൺ
  • കൊക്കോ പൗഡർ-2 ടേബിൾസ്പൂൺ
  • ബേക്കിംഗ് പൗഡർ-1/4 ടീസ്പൂൺ
  • ഉപ്പ്-ഒരു നുള്ള്
  • പാൽ അല്ലെങ്കിൽ വെള്ളം-3 ടേബിൾസ്പൂൺ
  • എണ്ണ-3 ടേബിൾസ്പൂൺ
  • വാനില എസ്സെൻസ്-1/2 ടീസ്പൂൺ
  • ചോക്ലേറ്റ് ചിപ്‌സ് (ഓപ്ഷണൽ)-1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ഒരു മഗ്ഗിലേക്ക് മൈദ, പഞ്ചസാര, കൊക്കോ പൗഡർ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് പാൽ അല്ലെങ്കിൽ വെള്ളം, എണ്ണ, വാനില എസ്സെൻസ് എന്നിവ ചേർക്കുക. കട്ടകളില്ലാതെ നന്നായി മിക്സ് ചെയ്യുക. അധികം ഇളക്കി മാവ് കട്ടിയാകുന്നത് ഒഴിവാക്കുക. ചോക്ലേറ്റ് ചിപ്‌സ് ഉണ്ടെങ്കിൽ അതും ചേർത്ത് ചെറുതായി ഇളക്കുക.

ഒരു വലിയ കട്ടിയുള്ള പാത്രം എടുക്കുക. അതിനുള്ളിൽ ഒരു റിങ് അല്ലെങ്കിൽ ചെറിയ സ്റ്റാൻഡ് വെക്കുക. പാത്രം അടച്ച് ഇടത്തരം തീയിൽ 5 മിനിറ്റ് ചൂടാക്കുക. ഇത് ഒരു തരം താൽക്കാലിക ഓവനായി പ്രവർത്തിക്കും. തയാറാക്കിയ മഗ് ഈ സ്റ്റാൻഡിന് മുകളിൽ വെക്കുക. പാത്രം അടച്ച്, തീ ലോ ഫ്ലേമിൽ വെച്ച് 20 മുതൽ 25 മിനിറ്റ് വരെ ബേക്ക് ചെയ്യുക. തുറന്നു നോക്കി വെന്തെന്ന് ഉറപ്പാക്കുക. സ്വാദിഷ്ടമായ മഗ് ചോക്ലേറ്റ് ബ്രൗണി റെഡി.

Tags:    
News Summary - make delicious chocolate brownies in a mug

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.