കിളിക്കൂട് ബക്‌ലാവ

ദേശീയ ദിനത്തിൽ ഉണ്ടാക്കാം കിളിക്കൂട് ബക്‌ലാവ

വീട്ടിൽ വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന അറേബ്യൻ മധുരമാണ് ബേർഡ്‌സ് നെസ്റ്റ് ബക്ലാവ. കുറഞ്ഞ ചേരുവകൾ മതി ഈ അടിപൊളി മധുരമുള്ള കിളിക്കൂട് തയാറാക്കാൻ. കതൈഫി മാവ്​ അല്ലെങ്കിൽ കുനാഫ ഡോ ആണ്​ ഇത്​ തയ്യാറാകാൻ ഉപയോഗിക്കുന്നത്. വ്യത്യസ്തമായ ഈ കിടിലൻ സ്വീറ്റ് ദേശീയ ദിനത്തിൽ തയാറാക്കി നോക്കൂ

ചേരുവകൾ

● കതൈഫി ഡോ - ഒരു പാക്ക് ( 500 ഗ്രാം )

● വെണ്ണ / ബട്ടർ - 200 ഗ്രാം

● പിസ്താ - ആവശ്യത്തിന്

പഞ്ചസാര സിറപ്പ് തയാറാകാൻ

● പഞ്ചസാര - 2 കപ്പ്

● വെള്ളം - 1 കപ്പ്

● ചെറുനാരങ്ങാ നീര് -1 ടീസ്പൂൺ

തയാറാകുന്ന വിധം

കതൈഫി മാവും ബട്ടറും രണ്ടു മണിക്കൂർ മുമ്പ് ഫ്രീസറിൽ നിന്നും പുറത്തെടുത്ത്​ വയ്ക്കണം. കതൈഫി മാവ് ലൂസ് ആക്കണം. ബട്ടർ നന്നായിട്ട് ഉരുക്കി എടുക്കണം. മാവ് മുറിക്കാതെ നീളത്തിൽ അധികം കട്ടിയില്ലാതെ എടുക്കുക. അതിൽ ബട്ടർ തേച്ചിട്ട് ഒരറ്റത്ത് നിന്നും ടൈറ്റ് ആയിട്ട് റോൾ ചെയ്യുക.

ഒരു ചെറിയ കിളിക്കൂടിന്‍റെ ആകൃതിയിൽ റോൾ ചെയ്യുക. ഇത് പോലെ ബാക്കി ഉള്ള മാവുകൊണ്ടും ചെയ്യുക. ബേക്കിങ്​ ട്രേയിൽ ബട്ടർ പുരട്ടി ഈ തയാറാക്കിയ റോളുകൾ നിരത്തിയിട്ട് ബാക്കിവരുന്ന ബട്ടർ മുകളിൽ ഒഴിക്കുക. അവ്നിൽ 150 ഡിഗ്രിയിൽ 15 മിനിറ്റ് ബേക്ക് ചെയ്യുക.

ഈ സമയം പഞ്ചസാരയും വെള്ളവും പാത്രത്തിൽ ചൂടാക്കുക. പഞ്ചസാര മെൽറ്റ് ആയാൽ ചെറുനാരങ്ങാ നീര് ചേർത്തിട്ട് 2 മിനിറ്റ് തിളപ്പിക്കുക. ബേയ്ക്ക് ചെയ്തു കഴിഞ്ഞ് ചൂടുള്ള റോളുകൾക്കു മുകളിൽ പെട്ടെന്ന് തന്നെ ഈ സിറപ്പ് ഒഴിച്ചുകൊടുക്കണം. എന്നിട്ട് അതിന്‍റെ നടുവിൽ പിസ്താ സ്റ്റഫ് ചെയ്തിട്ട് ഒന്ന് അമർത്തി കൊടുക്കുക. അറേബ്യൻ സ്വീറ്റ് ബേർഡ്‌സ് നെസ്റ്റ് ബക്ലാവ റെഡി.

Tags:    
News Summary - Kilikoodu Baklava can be made on National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.