ഗ്രിൽഡ് വെജ്-നോൺവെജ് സാലഡ്

ഗ്രിൽഡ് വെജ്-നോൺവെജ് സാലഡ് ആണ് താരം

സാധാരണ വെജ് സാലഡ് നമ്മൾ തയാറാക്കാറുണ്ട്. ഇതിൽ നിന്ന് വ്യത്യസ്തവും രുചികരവുമായ വിഭവമാണ് ഗ്രിൽഡ് വെജ് നോൺവെജ് സാലഡ്. 

ചേരുവകൾ:

  • ചിക്കൻ - 500 ഗ്രാം
  • പൊട്ടറ്റോ - 200 ഗ്രാം
  • കസ് ലീവ്‌സ് - 4 എണ്ണം
  • കാരറ്റ് - 2 എണ്ണം
  • ചെറുനാരങ്ങ - 1 എണ്ണം
  • പച്ചമുളക് - 2 എണ്ണം
  • സ്ട്രോബെറി - 8 എണ്ണം
  • ഒലിവ് ഓയിൽ - 1 ടേബിൾ സ്പൂൺ
  • ബട്ടർ - 1 ടേബിൾ സ്പൂൺ
  • സാൾട്ട് - ആവശ്യത്തിന്
  • പെപ്പർ - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ബോൺലെസ്​ ചിക്കൻ, പൊട്ടറ്റോ എന്നിവ സ്​ക്വയർ പീസായി കട്ട് ചെയ്ത് ഉപ്പ്, പെപ്പർ പൗഡർ, കുറച്ച് ചെറുനാരങ്ങ നീര് ചേർത്ത് അര മണിക്കൂർ മാരിനേറ്റ് ചെയ്ത് സ്റ്റ്യൂവറിൽ ഒരു ചിക്കൻ പീസ് ഒരു പൊട്ടറ്റോ പീസ് എന്ന വിധത്തിൽ കോർത്ത് ഒരു പാനിൽ ബട്ടർ ചേർത്ത് ചൂടാകുമ്പോൾ ഗ്രിൽഡ് ചെയ്ത് മാറ്റിവെക്കുക.

ശേഷം ഒരു ബൗളിൽ കസ് ലീവ്‌സ്, പച്ചമുളക് നേരിയതായി കട്ട് ചെയ്ത് ചേർക്കുക. കാരറ്റ്, സ്ട്രോബെറി എന്നിവ സ്ക്വയർ പീസായി കട്ട് ചെയ്ത് ചേർക്കുക. ഇഷ്​ടമുള്ള വെജിറ്റബിൾ ചേർക്കാം.

ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ, ഒരു ടീസ്പൂൺ ചെറുനാരങ്ങ നീര്, ആവശ്യത്തിന് ഉപ്പു ചേർത്ത് ഫോർക് കൊണ്ട് നന്നായി മിക്സ് ചെയ്‌ത്, ഒരു സെർവിങ് പ്ലേറ്റിൽ സെന്‍ററിൽ വെച്ച് സൈഡിൽ ഗ്രിൽഡ് ചിക്കൻ പൊട്ടറ്റോ വെച്ചതിനു ശേഷം കാരറ്റ്, സ്ട്രോബെറി കൊണ്ട് ഗാർനിഷ് ചെയ്ത് ​െസർവ് ചെയ്യാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT