അറേബ്യൻ ഷക്ക്ഷുക്ക
അറേബ്യൻ നാടുകളിൽ വളരെ കേട്ടുകേൾവിയുള്ള ഒരു വിഭവമാണിത്. പ്രത്യേകിച്ച് ബ്രെയ്ക്ക്ഫാസ്റ്റിനാണു ഇത് തയ്യാറാക്കി എടുക്കാറുള്ളത്. ഇതൊരു ടുണീഷ്യൻ ക്വിസിൻ ആണെങ്കിലും ഇസ്രായേൽ മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലും പ്രശസ്തമാണ്.
മിക്സിയിൽ തക്കാളി വെള്ളം ചേർക്കാതെ അടിച്ചെടുക്കുക. അടിച്ചെടുത്ത മിശ്രിതം അരിച്ചെടുക്കുക. ശേഷം മാറ്റിവയ്ക്കുക. ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിക്കുക. ശേഷം സവാളയും ബെൽപെപ്പറും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. ഇവ നന്നായി വഴറ്റിയതിനു ശേഷം ഇതിലേക്ക് അരിച്ചെടുത്ത തക്കാളി മിശ്രിതം ചേർക്കുക.
നന്നായി തിളയ്ക്കുമ്പോൾ ഇതിലേക്ക് മുളക്പൊടി, മിക്സ് ഹെർബ്സ്, ഉപ്പ്, ജീരകം പൊടിച്ചത്, പഞ്ചസാര എന്നിവ ചേർക്കുക. ശേഷം ചെറുതീയിൽ രണ്ട് മിനിറ്റ് അടച്ചുവയ്ക്കുക.
രണ്ട് മിനിറ്റിനു ശേഷം നാല് മുട്ട ഒാരോന്നായി ഓംലെറ്റിനു ഒഴിക്കുന്ന രീതിയിൽ മിശ്രിതത്തിലേക്ക് ചേർക്കുക. നാല് മുട്ടയും വെന്തു കഴിയുമ്പോൾ വിളമ്പുക. ബ്രെഡ്, ബൺ എന്നിവയുടെ കൂടെ വിളമ്പുന്നതാണ് നല്ലത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.