ഹെൽത്തി റവ കേസരി

പഞ്ചസാരയും കളറും ചേർക്കാത്ത ഹെൽത്തി റവ കേസരി

ഇന്ത്യയിലെവിടെയും സുപരിചിതമായൊരു മധുര പലഹാരമാണ് റവ കേസരി. സൂചി ഹൽവ (സൂചി എന്നാൽ റവ) എന്ന് വടക്കേ ഇന്ത്യക്കാർക്കിടയിൽ അറിയപ്പെടുന്ന കേസരി കഴിക്കാത്തവർ ചുരുക്കം. പൊതുവെ പഞ്ചസാരയും നെയ്യും കളറുമെല്ലാം ചേർത്തുണ്ടാക്കുന്ന റവ കേസരിയെ നമുക്കൊന്നു ഹെൽത്തിയായി ഏത് മധുരപ്രിയക്കാർക്കും കഴിക്കാവുന്ന രീതിയിൽ തയാറാക്കിയെടുത്താലോ?

ചേരുവകൾ:

  • റവ- 200 ഗ്രാം
  • ശർക്കര- 4, 5 എണ്ണം
  • നെയ്യ്- 1 ടേബ്​ൾ സ്പൂൺ
  • ഏലക്ക പൊടിച്ചത്- 1 ടീസ്പൂൺ
  • അണ്ടിപ്പരിപ്പ്/തേങ്ങാക്കൊത്ത്‌- 2 ടേബ്​ൾ സ്പൂൺ
  • വെള്ളം- ഒരു ഗ്ലാസ്

തയാറാക്കേണ്ടവിധം:

ഒരു പാൻ ചൂടാക്കി അതിലേക്ക്‌ കുറച്ചു നെയ്യ് ഒഴിച്ചുകൊടുത്ത്​ അണ്ടിപ്പരിപ്പ് വറുത്തുകോരുക. ശേഷം അതേ പാനിൽ റവ ഒന്ന് വറുത്തെടുക്കുക. അതിലേക്ക്​ വെള്ളം ഒഴിച്ചുകൊടുത്ത്​ യോജിപ്പിച്ചെടുക്കുക.

ശർക്കരപ്പാനി ഉണ്ടാക്കി അരിച്ച്​ മാറ്റിവെക്കുക. ശേഷം അതിലേക്ക്​ ഈ ശർക്കരപ്പാനി കൂടി ചേർത്തുകൊടുത്ത്​ നന്നായി കട്ടകെട്ടാതെ യോജിപ്പിച്ചെടുക്കുക. ഏലക്കപ്പൊടി ചേർത്തു കൊടുക്കുക.

ബാക്കിയുള്ള നെയ്യുംകൂടി ചേർത്തു കൊടുത്ത്​ വറുത്തെടുത്ത അണ്ടിപ്പരിപ്പും ചേർത്ത് ഒന്നുകൂടി യോജിപ്പിച്ചെടുത്താൽ പഞ്ചസാരയും കളറും ചേർക്കാത്ത ഹെൽത്തിയായ റവ കേസരി റെഡി.

Tags:    
News Summary - Healthy Rava Kesari without added Sugar and Color

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.