അരക്കാതെയും ഇടിക്കാതെയും എളുപ്പത്തിൽ ഒരു ചമ്മന്തി

മലയാളികളുടെ സ്വന്തം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഐറ്റം ആണ് ചമ്മന്തി. സംസ്കൃതത്തിലെ 'സംബന്ധി' എന്ന വാക്കിൽ നിന്നാണ് സമ്മന്തി അല്ലെങ്കിൽ ചമ്മന്തി എന്ന വാക്കിന്‍റെ ഉത്​ഭവം. സംബന്ധി എന്നാൽ പരസ്പരം ചേർന്നത് എന്നർത്ഥം. മലയാളിക്ക് ചോറിലേക്കും കപ്പയിലേക്കുമെല്ലാം തൊട്ടു കൂട്ടാൻ ചമ്മന്തി തന്നെ ധാരാളം.

എരിവും പുളിയും ഉപ്പും എല്ലാം പാകത്തിന് ചേർത്തുണ്ടാക്കുന്ന ഐറ്റം. പണ്ട് അമ്മിക്കല്ലിൽ ആണ്‌ ചമ്മന്തി അരച്ചെടുത്തിരുന്നതെങ്കിൽ പുതുതലമുറക്കാർ ഇതിനു മിക്സിയോ ഗ്രൈൻഡറോ ഉപയോഗിക്കാറുണ്ട്. പക്ഷെ ഈ ചമ്മന്തിക്ക് ഇതിന്‍റെ ഒന്നും ആവശ്യമില്ല. വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കി എടുക്കുകയും ആവാം. ചുരുങ്ങിയ ചേരുവകൾ കൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും ഈ ചമ്മന്തി.

ചേരുവകൾ:

  • toവലിയ ഉള്ളി -2 എണ്ണം
  • പച്ചമുളക് -4,5 എണ്ണം
  • വാളൻ പുളി - ഒരു നാരങ്ങാ വലുപ്പത്തിൽ
  • വെളിച്ചെണ്ണ - 1 ടേബ്​ൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

ഉള്ളി ചെറുതായി നുറുക്കി എടുക്കുക. ഒരു ബൗളിലേക്ക് മാറ്റി അതിലേക്ക് ചെറുതായി നുറുക്കിയ പച്ചമുളകും പുളി ഒരു ടേബിൾ സ്പൂൺ ചൂട് വെള്ളത്തിൽ ഇട്ടു വെച്ച് നന്നായി പിഴിഞ്ഞെടുത്ത പുളി വെള്ളവും ആവശ്യത്തിനു ഉപ്പും വെളിച്ചെണ്ണയും ചേർത്ത്​ കൈ കൊണ്ടു നന്നായി തിരുമ്മി എടുത്താൽ ചോറിനും കഞ്ഞിക്കുമൊപ്പം തൊട്ടു കൂട്ടാൻ പറ്റിയ ഉള്ളിപ്പുളി റെഡി.

Tags:    
News Summary - An easy chutney without grinding or crushing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT