ഇഫ്‌താറിന്‌ പേരക്ക കൊണ്ടൊരു കിടിലൻ ഡ്രിങ്ക്

നോമ്പ് തുറക്കാൻ ജ്യൂസ് കുടിക്കൽ പതിവാണല്ലോ. ഓരോ നോമ്പ് ദിവസവും എന്ത് ജ്യൂസ് ഉണ്ടാക്കണം എന്ന ആലോചനയിലാണ് പല വീട്ടമ്മമാരും. നോമ്പിന്‍റെ ക്ഷീണം അകറ്റാനും നമ്മുടെ ആരോഗ്യത്തിനു അത്യാവശ്യമായ ഘടകങ്ങളെല്ലാം വേണ്ടുവോളം അടങ്ങിയിട്ടുമുള്ള ഒരു പഴമാണ് പേരക്ക. ഇതിന് ശരീരത്തിൽ ജലത്തിന്‍റെ അളവ് സംരക്ഷിച്ചു നിർത്താനും കഴിയും. ഓറഞ്ചിലെന്ന പോലെ തന്നെ വിറ്റാമിൻ സി യുടെ അളവ് ധാരാളമുണ്ട് പേരക്കയിലും.

ചേരുവകൾ:

  • പേരക്ക -4 എണ്ണം
  • നാരങ്ങാ -1 എണ്ണം
  • ഇഞ്ചി -ഒരു ചെറിയ കഷ്ണം
  • പഞ്ചസാര -6 ടേബിൾ സ്പൂൺ
  • വെള്ളം -3ഗ്ലാസ്
  • ബേസിൽ സീഡ് -1 ടേബിൾ സ്പൂൺ

ഉണ്ടാക്കുന്ന വിധം:

ആദ്യമായി ബേസിൽ സീഡ് പൊങ്ങാൻ വേണ്ടി വെള്ളത്തിൽ ഇട്ടു വെക്കുക. പേരക്ക തൊലിയോട് കൂടെ കഷ്ണങ്ങൾ ആക്കിയതും പഞ്ചസാരയും നാരങ്ങാ നീരും ഇഞ്ചി കഷണവും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.

ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചു വേറൊരു പാത്രത്തിലേക്ക് മാറ്റി ബാക്കി വെള്ളം ഒഴിച്ച് യോജിപ്പിച്ചു കൊടുക്കുക. വെള്ളത്തിൽ കുതിർത്തു വെച്ച ബേസിൽ സീഡ് കൂടെ ചേർത്ത് യോജിപ്പിച്ചാൽ പേരക്ക ലെമൺ ജ്യൂസ് റെഡി. തണുപ്പ് വേണ്ടവർക്ക് ഐസ് ക്യൂബും ഇട്ടു സെർവ് ചെയ്യാം.

Tags:    
News Summary - A great guava drink for Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT