സൂപ്പർഹിറ്റായി സർക്കാറി​ന്റെ സവാള വിൽപന; കി​ലോ​ക്ക് 35 രൂ​പ​യാ​ണ് വി​ല

ക​ൽ​പ​റ്റ: സ​ര്‍ക്കാ​രി​ന്റെ വി​പ​ണി ഇ​ട​പെ​ട​ല്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൃ​ഷി വ​കു​പ്പ് ഹോ​ര്‍ട്ടി​കോ​ര്‍പ് മു​ഖേ​ന ജി​ല്ല​യി​ല്‍ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ സ​വാ​ള വി​ൽ​പ​ന ആ​രം​ഭി​ച്ചു. ക​ല​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ടി. ​ഹം​സ ഹോ​ര്‍ട്ടി​കോ​ര്‍പ് മൊ​ബൈ​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. വി​പ​ണി​യി​ല്‍ കി​ലോ ഗ്രാ​മി​ന് 65.75 രൂ​പ​യോ​ളം വി​ല നി​ല​നി​ല്‍ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹോ​ര്‍ട്ടി​കോ​ര്‍പി​ലൂ​ടെ കി​ലോ​ക്ക് 35 രൂ​പ നി​ര​ക്കി​ല്‍ സ​വാ​ള ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സ​ര്‍ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

നാ​ഷ​ണ​ല്‍ കോ​ഓ​പ​റേ​റ്റീ​വ് ക​ണ്‍സ്യൂ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡ് (എ​ന്‍.​സി.​സി.​എ​ഫ്) സം​ഭ​രി​ച്ച ര​ണ്ട് ട​ണ്‍ സ​വാ​ള​യാ​ണ് ആ​ദ്യ​ഘ​ട്ടം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ് വി​ൽ​പ​ന ക്ര​മീ​ക​രി​ച്ച​ത്. രാ​വി​ലെ 10 മു​ത​ല്‍ വൈ​കി​ട്ട് ഏ​ഴ് വ​രെ ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ വാ​ഹ​ന​ങ്ങ​ളെ​ത്തും. കൃ​ഷി-​ഭ​ക്ഷ്യ​സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ​ക​ളു​ടെ സം​യു​ക്ത ഇ​ട​പെ​ട​ലി​ന്റെ ഭാ​ഗ​മാ​യി 100 ട​ണ്‍ സ​വാ​ള അ​ടി​യ​ന്ത​ര​മാ​യി കേ​ര​ള​ത്തി​ലെ​ത്തി​ക്കും. ആ​ദ്യ​ഘ​ട്ടം ഓ​ര്‍ഡ​ര്‍ ന​ല്‍കി​യ 30 ട​ണ്ണി​ല്‍ 20 ട​ണ്‍ ഇ​തി​ന​കം കേ​ര​ള​ത്തി​ലെ​ത്തി. ഇ​തി​ല്‍ 10 ട​ണ്‍ മ​ല​ബാ​ര്‍ മേ​ഖ​ല​യി​ലേ​ക്കും 10 ട​ണ്‍ തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലേ​ക്കു​മാ​ണ് എ​ത്തി​ച്ച​ത്. 30 ട​ണ്‍ സ​വാ​ള വ്യാ​ഴാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തി​ക്കും. ശേ​ഷി​ക്കു​ന്ന സ​വാ​ള​യ്ക്കാ​യു​ള്ള ഓ​ര്‍ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നാ​ഷ​ണ​ല്‍ കോ​ഓ​പ​റേ​റ്റീ​വ് ക​ണ്‍സ്യൂ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡ് മു​ഖേ​ന​യാ​ണ് സ​വാ​ള സം​ഭ​രി​ച്ച് കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന​ത്.

ക​ല​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ എ.​ഡി.​എം കെ. ​അ​ജീ​ഷ്, ഹോ​ര്‍ട്ടി​കോ​ര്‍പ് ജി​ല്ല മാ​നേ​ജ​ര്‍ എ.​ആ​ര്‍. ചി​ത്ര, കൃ​ഷി വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി.​കെ. ലാ​ല്‍സു​ന, ഹോ​ര്‍ട്ടി​കോ​ര്‍പ് അ​സി. മാ​നേ​ജ​ര്‍ സി​ബി ചാ​ക്കോ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Government onion sale a super hit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.