Posted On
date_range Updated On
date_range കണ്ണൂരിലെ പുതിയാപ്പിളമാർ 40 ദിവസം കുടിക്കുന്ന ചായ
കണ്ണൂരിലെ പഴയ തലമുറ പാൽച്ചായക്ക് പകരമായി കുടിച്ചിരുന്നതായിരുന്നു മുട്ടച്ചായ. കല്യാണം കഴിഞ്ഞ ഉടൻ പുതിയാപ്പിളമാർക്ക് 40 ദിവസം ഈ ചായയാണ് തയാറാക്കി കൊടുക്കാറ്. പുതിയാപ്പിള ചായ അല്ലെങ്കിൽ മുട്ടച്ചായ തയാറാക്കുന്നവിധം താഴെ വിവരിക്കുന്നു.
ചേരുവകൾ:
- വെള്ളം- 1 കപ്പ്
- ചായപ്പൊടി- 2 ടീസ്പൂൺ
- പഞ്ചസാര- ആവശ്യത്തിന്
- ഏലക്ക- 2 എണ്ണം
- മുട്ട- 1 എണ്ണം
തയാറാക്കുന്ന വിധം:
ഒരു കപ്പ് വെള്ളം നന്നായി തിളപ്പിക്കുക. അതിലേക്ക് രണ്ട് ഏലക്ക ചേർക്കുക. തിളച്ച ശേഷം രണ്ട് ടീസ്പൂൺ ചായപ്പൊടിയും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് വാങ്ങി അരിച്ച് മാറ്റിവെക്കുക. ഇനി ഇതിലേക്ക് ഒരു കോഴിമുട്ട പൊട്ടിച്ചൊഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ച് ആറ്റി പതപ്പിച്ചെടുക്കുക. ചൂടോടെ തന്നെ കുടിക്കേണ്ടതാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.