Posted On
date_range Updated On
date_range പൈനാപ്പിൾ-ഓറഞ്ച് ജ്യൂസ് കുടിക്കൂ... കൂളാകൂ...!
ചേരുവകൾ
- പൈനാപ്പിൾ ചെറുതായി മുറിച്ചത് -2 കപ്പ്
- ഓറഞ്ച് (ഇടത്തരം വലുപ്പമുള്ളത്) -3
- തേൻ -2 ടേബ്ൾ സ്പൂൺ /
- പഞ്ചസാര -3 ടേബ്ൾ സ്പൂൺ
- ഇഞ്ചി -ചെറിയ കഷണം
- ഐസ് ക്യൂബ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
പൈനാപ്പിൾ അൽപം വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുത്ത് അരിച്ചുമാറ്റിവെക്കുക. ഓറഞ്ച് തൊലി കളഞ്ഞ് മിക്സിയിൽ രണ്ടുമൂന്നു പ്രാവശ്യം കറക്കിയെടുക്കുക. അരിച്ചെടുത്ത് ജ്യൂസ് ഒരു പാത്രത്തിലേക്ക് മാറ്റുക.
പൈനാപ്പിൾ ജ്യൂസും ഓറഞ്ച് ജ്യൂസും മിക്സിയുടെ ജാറിലേക്ക് ഒഴിച്ച് ഇഞ്ചിയും തേൻ അല്ലെങ്കിൽ പഞ്ചസാര, കുറച്ച് ഐസ്ക്യൂബ് ആവശ്യത്തിന് വെള്ളവും ചേർത്ത് അടിച്ചെടുക്കുക. തണുപ്പോടെ തന്നെ സെർവ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.