representational image
Posted On
date_range Updated On
date_range ബിസ്കറ്റ് മിൽക്ക് ഷേക്ക്
പാലും ബിസ്ക്കറ്റും കൊണ്ടൊരു കിടിലൻ ഡ്രിങ്ക്. വീട്ടിലുള്ള ചില ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കാൻ കഴിയുന്ന അടിപൊളി ഷേക്കാണ് ഇത്
ചേരുവകൾ
- ബിസ്കറ്റ് ഏതെങ്കിലും -എട്ട് എണ്ണം ( മാരിഗോൾഡാണ് ഇവിടെ ഉപയോഗിച്ചത്)
- തണുത്ത പാൽ -ഒരു വലിയ ഗ്ലാസ്
- പഞ്ചസാര - രണ്ട് ടേബിൾ സ്പൂൺ
- കോഫി പൗഡർ - ഒന്നര ടീസ്പൂൺ, അല്ലെങ്കിൽ ഒരു ടീസ്പൂൺ വാനില എസൻസ് ഉപയോഗിക്കാം
- ഐസ് ക്യൂബ് - ആവശ്യത്തിന്
- ചോക്കലേറ്റ് സിറപ്പ് -അലങ്കരിക്കാൻ
- നട്ട്സ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
- പാൽ ഫ്രിഡ്ജിൽ വെച്ച് നല്ല കട്ടയാക്കുക.
- ഒരു മിക്സിയിൽ പാലും ബിസ്കറ്റും കാപ്പിപ്പൊടിയും ആവശ്യത്തിന് മധുരവും ഐസുമിട്ട് നന്നായി അടിച്ചെടുക്കുക
- ഒരു ഗ്ലാസിൽ ചോക്കലേറ്റ് സിറപ്പ് ഒഴിച്ച് അതിലേക്ക് മിൽക്ക് ഷേക്ക് ഒഴിച്ച് കൊടുക്കുക. ശേഷം നട്ട്സ്, ചോക്ലേറ്റ് സിറപ്പ് എന്നിവ ഏറ്റവും മുകളിലായിട്ട് ഇട്ടുകൊടുക്കുക. മിൽക്ക് ഷേക്ക് റെഡി!!!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.