'കപ്പ്' ചിത്രത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി

നന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയും എയ്ഞ്ചലീന മേരിയും നിർമ്മിച്ച് അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന ചിത്രമായ ' കപ്പ് ' ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. നടൻ ഫഹദ് ഫാസിന്റെ സോഷ്യൽ മീഡിയ പേജിലൂടെ പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. മാത്യു തോമസ് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജു വി. സാമുവൽ.

'വെള്ളത്തുവൽമേഘം മേഞ്ഞേ മേലെ...വെള്ളത്തൂവൽ നാവുണർന്നേ താഴെ' എന്ന് തുടങ്ങുന്ന ഗാനം മനുമഞ്ജിത്താണ് രചിച്ചിരിക്കുന്നത്. ഷാൻ റഹ്മാന്റെ സംഗീതത്തിൽ അശ്വിൻരാജും, സച്ചിൻ വിജയ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ബാഡ്മിന്റൺ പ്രമേയമാവുന്ന സിനിമയായ കപ്പിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്. ഒരു ഫീൽ ഗുഡ് മൂവിയായ കപ്പിന്റെ തിരക്കഥ അഖിലേഷ് ലതാരാജും ഡെൻസൺ ഡ്യൂറോമും ചേർന്ന് നിർവഹിച്ചിരിക്കുന്നു.

സ്പോർട്സ്മാൻ ആകണം എന്നാ​ഗ്രഹിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണിത്. ബാഡ്മിന്റൺ ഗെയിമിൽ പ്രതീക്ഷയോടെ മുന്നേറുന്ന വെള്ളത്തൂവൽ ഗ്രാമത്തിലെ പതിനാറുകാരൻ നിധിന്റെ കഥയാണ് 'കപ്പ്'. നിധിൻ എന്ന കഥാപാത്രമായി മാത്യു തോമസ് വേഷമിടുമ്പോൾ, ബാബു എന്ന അച്ഛൻ കഥാപാത്രത്തെ ഗുരു സോമസുന്ദരവും അമ്മയായി തുഷാര പിള്ളയും, ചേച്ചി ആയി മൃണാളിനി സൂസ്സൻ ജോർജ്ജും എത്തുന്നു.

കഥയിൽ നിധിന് ഏറ്റവും വേണ്ടപ്പെട്ട ആൾ ആരാണെന്നു ചോദിച്ചാൽ, അത് ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന റനീഷ് എന്ന കഥാപാത്രമാണ്. മുഴുനീള കഥാപത്രമായി ബേസിൽ എത്തുമ്പോൾ, വളരെ പ്രധാനപ്പെട്ട റോളിൽ നമിത പ്രമോദും, കാർത്തിക് വിഷ്ണുവും ‌കഥാപാത്രങ്ങൾ ആകുന്നു. അനിഖ സുരേന്ദ്രനും പുതുമുഖം റിയാ ഷിബുവുമാണ് നായികമാർ.ആനന്ദ് റോഷൻ, സന്തോഷ്‌ കീഴാറ്റൂർ, നന്ദിനി ഗോപാലകൃഷ്ണൻ, ഐ വി ജുനൈസ്, അൽത്താഫ് മനാഫ്, മൃദുൽ പാച്ചു, രഞ്ജിത്ത് രാജൻ, ചെമ്പിൽ അശോകൻ, ആൽവിൻ ജോൺ ആന്റണി, നന്ദു പൊതുവാൾ, അനന്ദ്രിത മനു എന്നിവരാണ് മറ്റുതാരങ്ങൾ.

കാമറ : നിഖിൽ എസ് പ്രവീൺ. എഡിറ്റർ : റെക്സൺ ജോസഫ്. പശ്ചാത്തല സംഗീതം : ജിഷ്ണു തിലക്. പ്രൊഡക്ഷൻ കൺട്രോളർ : നന്ദു പൊതുവാൾ. ആർട്ട് ഡയറക്ടർ : ജോസഫ് നെല്ലിക്കൽ. കോസ്റ്റ്യും ഡിസൈനർ : നിസാർ റഹ്മത്ത്. മേക്കപ്പ് : ജിതേഷ് പൊയ്യ. ചീഫ് അസോസിയേറ്റ് ഡയറക്ടർ : മുകേഷ് വിഷ്ണു & രഞ്ജിത്ത് മോഹൻ. സൗണ്ട് ഡിസൈനർ : കരുൺ പ്രസാദ്. ഫൈനൽ മിക്സ്‌ : ജിജു ടി ബ്രൂസ്. കളറിസ്റ്റ് : ലിജു പ്രഭാകർ. വി എഫ് എക്സ് : ജോർജി ജിയോ അജിത്. ചീഫ് അസോസിയേറ്റ് ക്യാമറാമാൻ : തൻസിൽ ബഷീർ. സൗണ്ട് എഞ്ചിനീയർ : അനീഷ് ഗംഗാധരൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : പൗലോസ് കുറുമറ്റം. അസോസിയേറ്റ് ഡയറക്ടർ : ബാബു ചേലക്കാട്. അസിസ്റ്റന്റ് ഡയറക്റ്റേഴ്‌സ് : അരുൺ രാജ്, ശരത് അമ്പാട്ട്, അരുൺ ബാബുരാജ്. പ്രൊജക്റ്റ് ഡിസൈനർ : മനോജ്‌ കുമാർ. പ്രൊഡക്ഷൻ മാനേജർ : വിനു കൃഷ്ണൻ. പി ആർ ഓ : മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് : സിബി ചീരൻ. പബ്ലിസിറ്റി ഡിസൈൻ : ഇലുമിനാർട്ടിസ്റ്റ്.


Full View


Tags:    
News Summary - Cup Movie song Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-07-19 06:37 GMT
access_time 2026-07-12 05:14 GMT