'കേരളത്തെ ചേർത്തു നിർത്തുന്നത് മതസൗഹാർദ്ദമാണ്, അതിന് പോറൽ ഏൽക്കാതെ നോക്കണം'; വർഷങ്ങൾക്കുശേഷം വേദിയിലെത്തി ഗാനഗന്ധർവ്വൻ
വർഷങ്ങൾക്കുശേഷം ഒരു പൊതുപരിപാടിയിൽ പാട്ടും ചിന്തകളുമായി തിരിച്ചെത്തിയിരിക്കുകയാണ് മലയാളികളുടെ ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസ്. അമേരിക്കൻ മലയാളികളുടെ ഓണാഘോഷത്തിലാണ് പ്രിയ ഗായകൻ എത്തിയത്. കേരള അസോസിയേഷൻ ഓഫ് ഡാലസിന്‍റെ 50-ാം വാർഷിക ആഘോഷമായിരുന്നു ഈ വേദി. വേദിയിൽ കേരളത്തെ ചേർത്തു നിർത്തുന്നത് മത സൗഹാർദമാണ് എന്നും അതിന് കോട്ടം വരാതെ നോക്കണമെന്നും ഗായകൻ പറഞ്ഞു.
ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ എന്ന ഗാന്ധർവ്വ സംഗീതം വേദിയിൽ അദ്ദേഹം വീണ്ടും പാടി. സംഗീതത്തിന്‍റെ ആ മഹാ സാഗരത്തെ പൂർണ്ണമായി ഉൾക്കൊള്ളാൻ തനിക്ക് ഈ ജന്മം മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ അനുഭവങ്ങളും ഓർമകളും ഹാസ്യ രൂപേണ അവതരിപ്പിച്ച് ആരാധകർക്കിടയിൽ ചിരി പടർത്താനും അദ്ദേഹം മറന്നില്ല. കേരളം കേരളം കേളികൊട്ടുയരുന്ന കേരളം എന്ന ഗാനവും അദ്ദേഹം ആരാധകർക്കായി ആലപിച്ചു.
86-ാം വയസ്സിലും പ്രായത്തിന്‍റെ കോട്ടം തട്ടാതെയുള്ള ഗാന്ധർവ്വ സംഗീതം മലയാളികൾ വീണ്ടും ഇന്ന് ആസ്വദിച്ചു. കൊറോണക്ക് ശേഷം അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം പിന്നീട് വേദികളിലൊന്നും സജീവമല്ലായിരുന്നു. പല തലമുറകളുടെയും ഓർമകളിൽ ഒന്നും ഓർത്തുവെക്കുന്ന ഒരു പിടി മനോഹര ഗാനങ്ങൾ സമ്മാനിച്ച ആ മഹാ ഗായകന്‍റെ ശബ്ദത്തിനുമുന്നിൽ നമസ്കരിക്കുകയാണ് ഇന്ന് ഓരോ മലയാളിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.