കരിക്ക് ടീം

‘കരിക്ക്’ ഇനി ബിഗ് സ്ക്രീനിലേക്ക്; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

യൂട്യൂബ് കണ്ടന്‍റ് ക്രിയേറ്റേഴ്സിന്‍റെ ഇടയിൽ ഏറെ ശ്രദ്ധ നേടിയ ഒരു കൂട്ടം ചെറുപ്പക്കാരാണ് കരിക്ക് ടീംസ്. നർമ്മത്തിൽ ചാലിച്ച ഒരു പിടി കണ്ടന്‍റുകൾ ഇവർ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. പിന്നീട് വ്യത്യസ്തമായ ഴോണറുകളും മിനി സീരിസുകളും മറ്റ് കണ്ടന്റുകളുമായി അവര്‍ പ്രേഷകരുടെ ഇടയിൽ നിറഞ്ഞുനിന്നു. ഇവരുടെ കണ്ടന്‍റുകളുടെ ക്വാളിറ്റിയും ഡയറക്ടഷനും അഭിനയവും ഏറെ ചർച്ചയാവുന്നതോടൊപ്പം തന്നെ ഇവരുടെ സിനിമയിലേക്കുള്ള വഴിയാണിതെന്നും ചർച്ചകൾ നീണ്ടിരുന്നു.

ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കരിക്ക് ടീമിന്‍റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ് എന്ന വാർത്തയാണ് വരുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ കരിക്ക് ടീമിന്റെ സിനിമ അനൗണ്‍സ് ചെയ്തതോടെ പ്രേക്ഷകര്‍ വലിയ സന്തോഷത്തിലായിരുന്നു. ഡോ.അനന്തുവും കരിക്കിന്‍റെ സ്ഥാപകനായ നിഖിൽ പ്രസാദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നിഖിൽ പ്രസാദ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരിക്കിലെ താരങ്ങൾ തന്നെയാണ് സിനിമയിലും പ്രധാന വേഷത്തില്‍ എത്തുക എന്നാണ് നിലവിലെ വിവരം. മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ല.

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമായ കരിക്കിന്‍റെ സ്ഥാപകനാണ് നിഖിൽ പ്രസാദ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വെബ് സീരീസായിരുന്നു കരിക്കിന്‍റെ തേരാപാര. ഇവിടെ തുടങ്ങി ഒട്ടനവധി ഗംഭീര കോമഡി എന്‍റർടെയ്നറുകൾ കരിക്കിന്‍റേതായി പുറത്തുവന്നിട്ടുണ്ട്. സിനിമയുടെ ടൈറ്റിൽ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിലായി പുറത്തുവരും എന്നാണ് റിപ്പോർട്ട്.

നിഖിൽ പ്രസാദ് 2018ൽ സ്ഥാപിച്ച കരിക്ക് യൂട്യൂബ് ചാനൽ ഇതിനോടകം 10 മില്യണോളം സബ്സ്ക്രൈബേർസ് നേടിയെടുത്ത ഡിജിറ്റൽ കണ്ടെന്‍റ് പ്ലാറ്റ്‌ഫോമാണ്. പലതരം കണ്ടന്‍റുകൾ സീരീസാക്കി പുറത്തുവിടുന്ന ടീമിന്‍റെ പ്രധാന ഴോണർ കോമഡിയാണ്. ഹൊറർ കോമഡി തീമിൽ വന്ന കരിക്കിന്‍റെ പല സീരീസുകളും വമ്പൻ പ്രേക്ഷക പിന്തുണ നേടിയിട്ടുണ്ട്. കരിക്ക് വെബ് സീരീസിലൂടെ പ്രേക്ഷക പ്രിയരായ താരങ്ങൾക്കൊപ്പം മലയാള സിനിമയിലെ ശ്രദ്ധേയരായ അഭിനേതാക്കളും കരിക്ക് സിനിമയുടെ ഭാഗമാകും. ആനന്ദ് മാത്യൂസ്, അനു കെ അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോൺ, ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ, ഉണ്ണി മാത്യൂസ് എന്നിവരാണ് കരിക്ക് സീരിസിലൂടെ ശ്രദ്ധേയരായ പ്രധാന അഭിനേതാക്കൾ

Tags:    
News Summary - 'Karikku' is now on the big screen; Filming has begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.