തിരുവനന്തപുരം: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മലയാള സിനിമ കൈവരിച്ച നേട്ടം അഭിമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പുരസ്കാരം നേടിയ മുഴുവൻ പ്രതിഭകളെയും അദ്ദേഹം അഭിനന്ദിച്ചു. 'ഭ്രമയുഗ'ത്തിലെ മികച്ച അഭിനയത്തിന് മമ്മൂട്ടിയെ മികച്ച നടനായി തെരഞ്ഞെടുത്തതും, മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മിയെയും മികച്ച ഛായാഗ്രാഹകനായി ഷെഹ്നാദ് ജലാലിനെയും (ഭ്രമയുഗം) തെരഞ്ഞെടുത്തതും മലയാള സിനിമയുടെ കരുത്താണ് കാണിക്കുന്നത്. 'ഫെമിനിച്ചി ഫാത്തിമ' മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടതും ഏറെ സന്തോഷം നൽകുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
"മലയാള സിനിമയുടെ കലാ-സാങ്കേതിക മികവും സാമൂഹിക പ്രതിബദ്ധതയും ദേശീയതലത്തിൽ വീണ്ടും അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. പുതിയ ആശയങ്ങളും ശക്തമായ കഥപറച്ചിലും ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക തികവും കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്റേതായൊരു സ്ഥാനം ഉറപ്പിക്കാൻ മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആ സ്ഥാനം അരക്കിട്ടുറപ്പിക്കുന്ന മികവാണ് ഇത്തവണയും നമ്മൾ ആവർത്തിച്ചത്," അദ്ദേഹം തന്റെ കുറിപ്പിൽ വ്യക്തമാക്കി.
ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും നിർമ്മാതാക്കൾക്കും പിണറായി വിജയൻ അഭിനന്ദനങ്ങൾ നേർന്നു. മലയാള സിനിമ വരുംകാലങ്ങളിലും കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
ഫേസിബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ തിളക്കമാർന്ന നേട്ടം കൈവരിച്ച് മലയാള സിനിമയുടെ അഭിമാനമായി മാറിയ എല്ലാ പ്രതിഭകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു. ‘ഭ്രമയുഗ’ത്തിലെ ഉജ്ജ്വലമായ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാർഡ് ലഭിച്ചത്. മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മിയും മികച്ച ഛായാഗ്രാഹകനായി ഷെഹ്നാദ് ജലാലും (ഭ്രമയുഗം) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് ലഭിച്ചത് ‘ഫെമിനിച്ചി ഫാത്തിമ’ക്കാണ്.
മലയാള സിനിമയുടെ കലാ-സാങ്കേതിക മികവും സാമൂഹിക പ്രതിബദ്ധതയും ദേശീയതലത്തിൽ വീണ്ടും അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. പുതിയ ആശയങ്ങളും ശക്തമായ കഥപറച്ചിലും ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക തികവും കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്റേതായൊരു സ്ഥാനം ഉറപ്പിക്കാൻ മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആ സ്ഥാനം അരക്കിട്ടുറപ്പിക്കുന്ന മികവാണ് ഇത്തവണയും നമ്മൾ ആവർത്തിച്ചത്.
ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും നിർമ്മാതാക്കൾക്കും അഭിനന്ദനങ്ങൾ നേരുന്നു. വരുംകാലങ്ങളിലും മലയാള സിനിമ കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.