72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ മമ്മൂട്ടി, മലയാള സിനിമ ഫെമിനിച്ചി ഫാത്തിമ, ഗായിക വൈക്കം വിജയ ലക്ഷ്മി, തല ഉയർത്തി മലയാളം

ന്യൂ​ഡ​ൽ​ഹി: ‘ഭ്ര​മ​യു​ഗ’​ത്തി​ലെ ത​ക​ർ​പ്പ​ൻ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ന​ട​ൻ മ​മ്മൂ​ട്ടി​യെ തേ​ടി​യെ​ത്തി. നാ​ലാം ത​വ​ണ​യാ​ണ് മ​മ്മൂ​ട്ടി മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം നേ​ടു​ന്ന​ത്. ‘ച​ന്തു ചാ​മ്പ്യ​ൻ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ കാ​ർ​ത്തി​ക് ആ​ര്യ​നൊ​പ്പം മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം പ​ങ്കു​വെ​ച്ച മ​മ്മൂ​ട്ടി ഇ​തോ​ടെ മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡി​ൽ അ​മി​താ​ഭ് ബ​ച്ച​നൊ​പ്പ​വു​മെ​ത്തി. ‘ഭ്ര​മ​യു​ഗ’​ത്തി​ലൂ​ടെ ശ​ഹ്നാ​ദ് ജ​ലാ​ൽ മി​ക​ച്ച ഛായാ​ഗ്രാ​ഹ​ക​നു​ള്ള അ​വാ​ർ​ഡും നേ​ടി. ‘അ​ങ്ങ് വാ​ന​ക്കോ​ണി​ല് മി​ന്നി നി​ന്നൊ​ര​മ്പി​ളി’ പാ​ടി മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യാ​ണ് മി​ക​ച്ച ഗാ​യി​ക.

‘ഫെ​മി​നി​ച്ചി ഫാ​ത്തി​മ’ മി​ക​ച്ച മ​ല​യാ​ള​ചി​ത്ര​ത്തി​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡും ക​ര​സ്ഥ​മാ​ക്കി. മ​ല​യാ​ളി​യാ​യ ജോ​ഷി ബെ​ന​ഡി​ക്റ്റി​ന്റെ നി​ശ്ശ​ബ്ദ ചി​ത്ര​മാ​യ ‘ട​ച്ച്ഡ് ആ​സ് വാ​ട്ട​ർ’ മി​ക​ച്ച ആ​നി​മേ​ഷ​ൻ ചി​ത്ര​ത്തി​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യ​പ്പോ​ൾ നോ​ൺ ഫീ​ച്ച​ർ വി​ഭാ​ഗ​ത്തി​ൽ ‘ഭ​ദ്ര​കാ​ളി’ പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശ​വും നേ​ടി. ത​മി​ഴ് സി​നി​മ ‘അ​മ​ര​ൻ’ ഒ​രു​ക്കി​യ രാ​ജ്കു​മാ​ർ പെ​രി​യ​സാ​മി​യാ​ണ് സം​വി​ധാ​യ​ക​ൻ. ക്യാ​പ്റ്റ​ൻ മി​ല്ല​റി​ലൂ​ടെ ധ​നു​ഷി​ന് മി​ക​ച്ച ന​ട​നു​ള്ള പ്ര​ത്യേ​ക പ​രാ​മ​ർ​ശം ല​ഭി​ച്ചു.

പു​ഷ്പ 2-ലൂ​ടെ സു​കു​മാ​ർ തി​ര​ക്ക​ഥാ​കൃ​ത്താ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വെ​ങ്കി അ​റ്റ്ലൂ​രി​യാ​ണ് സം​ഭാ​ഷ​ണ ര​ച​യി​താ​വ്. പ്രോ​പ​ഗ​ണ്ട സി​നി​മ​യെ​ന്ന വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യ ‘ആ​ർ​ട്ടി​ക്കി​ൾ 370’നാ​ണ് മി​ക​ച്ച സി​നി​മ​ക്കു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ്. ഈ ​ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് യാ​മി ഗൗ​തം മി​ക​ച്ച ന​ടി​യാ​യി. മ​റ്റൊ​രു പ്രോ​പ​ഗ​ണ്ട സി​നി​മ​യാ​യ ‘സ്വ​ത​ന്ത്ര വീ​ർ സ​വ​ർ​ക്ക​ർ’ സം​വി​ധാ​നം ചെ​യ്ത ര​ൺ​ദീ​പ് ഹൂ​ഡ ന​വാ​ഗ​ത​സം​വി​ധാ​യ​ക​നു​ള്ള അ​വാ​ർ​ഡി​ന​ർ​ഹ​നാ​യി

ഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് വിജയികളെ പ്രഖ്യാപിച്ചത്. 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ സെൻസർ ബോർഡിന്റെ അംഗീകാരം ലഭിച്ച ചിത്രങ്ങളാണ് ഇത്തവണത്തെ പുരസ്‌കാരങ്ങൾക്കായി പരിഗണിച്ചത്. ചലച്ചിത്ര സംവിധായകൻ ജയരാജ് അധ്യക്ഷനായ 11 അംഗ ജൂറിയാണ് പുരസ്‌കാര നിർണയം പൂർത്തിയാക്കിയത്.

Tags:    
News Summary - 72nd national film award announcemnt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.