മേഹം ഹൂ നാ, ഓം ശാന്തി ഓം, തീസ് മാർ ഖാൻ, ഹാപ്പി ന്യൂ ഇയർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായികയാണ് ഫറാ ഖാൻ. എപ്പോഴും സംഗീതവും കോമഡിയും ആക്ഷൻ രംഗങ്ങളുമടങ്ങിയ സിനിമകളായിരുന്നു അവർ സംവിധാനം ചെയ്തിരുന്നത്. നൃത്തസംവിധായികയിൽ നിന്നാണ് ഫറാ ഖാൻ സംഗീത സംവിധാന രംഗത്തേക്കു വന്നത്. ഹാപ്പി ന്യൂ ഇയർ ആണ് അവർ അവസാനമായി ചെയ്ത ചിത്രം. ഫറാ ഖാന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
അടുത്തിടെ ഒരു യൂട്യൂബ് ഷോക്കിടെ താൻ വീണ്ടും സംവിധായിക കുപ്പായമിടാൻ പോവുകയാണെന്ന് അവർ പറയുകയുണ്ടായി. ഇനി ഒരു സിനിമ ചെയ്യുകയാണെങ്കിൽ അത് ഷാരൂഖ് ഖാനൊപ്പം ആയിരിക്കുമെന്നും അവർ വെളിപ്പെടുത്തി. അതിന്റെ ഷൂട്ടിങ് ഈ വർഷം അവസാനം ആരംഭിക്കുമെന്നും ഫറ മനസു തുറന്നു.
എന്നാൽ തന്റെ യൂട്യൂബ് ചാനൽ ഉപേക്ഷിക്കില്ലെന്നും അവർ ഉറച്ചുപറഞ്ഞു. കാരണം മക്കളുടെ ഫീസ് കൊടുക്കാൻ പണം ആവശ്യമാണ്.
മേം ഹൂൻ ന, ഓം ശാന്തി ഓം, തീസ് മാർ ഖാൻ, ഹാപ്പി ന്യൂ ഇയർ എന്നീ ചിത്രങ്ങളെല്ലാം നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയത്. എന്നാൽ തീസ് മാർ ഖാൻ ഒഴികെ മറ്റെല്ലാ ചിത്രങ്ങളും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. തീസ് മാർ ഖാൻ ശരാശരി കലക്ഷൻ നേടിയ ചിത്രമായിരുന്നു.
തീസ് മാർ ഖാനെക്കുറിച്ച് സംസാരിക്കുന്നതിനിടെ, ജെൻസിക്കിടയിൽ ഈ ചിത്രം ഒരു തരംഗമായി മാറിയെന്നും അക്ഷയ് ഖന്ന കാരണം ധുരന്ധറിന് ശേഷം തന്റെ സിനിമ വലിയ സംസാരവിഷയമായി മാറിയെന്നും ഫറ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.