ആരാധകരുടെ പ്രിയപ്പെട്ട താര ജോഡിയാണ് മോഹൻലാലും സുചിത്രയും. സിനിമ ജീവിതത്തിനപ്പുറം താരത്തിന്‍റെ കുടുംബത്തോടും ആരാധകർ ഏറെ സ്നേഹം പ്രകടിപ്പിക്കാറുണ്ട്. ദമ്പതികൾ ഒന്നിച്ചുള്ള വിഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് പതിവാണ്. ഇപ്പോഴിതാ മോഹന്‍ലാലിന്‍റെ കൈ ചേര്‍ത്ത് പിടിച്ച് പാട്ടുപാടുന്ന സുചിത്രയുടെ വിഡിയോയാണ് ആരാധകരുടെ മനം കവരുന്നത്. സംഗീത സംവിധായകനായ ചാള്‍സ് ആന്‍റണിയാണ് സുചിത്രയും മോഹന്‍ലാലും പാട്ട് പാടുന്നതിന്‍റെ വിഡിയോ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
പ്രശസ്‌ത ഇംഗ്ലീഷ് ബാൻഡായ ബീറ്റിൽസിന്റെ 'ഐ വാണ്ട് ടു ഹോൾഡ് യുവർ ഹാൻഡ്‌സ്' എന്ന ഗാനമാണ് സുചിത്ര ആലപിക്കുന്നത്. സുചിത്രയുടെ തൊട്ടുപുറകിലായി മോഹന്‍ലാല്‍ നില്‍ക്കുന്നുണ്ട്. തരുണ്‍ മൂര്‍ത്തിയുടെ L366 ലുക്കിലാണ് മോഹന്‍ലാൽ വിഡിയോയിൽ ഉള്ളത്. വിഡിയോയിൽ ഉടനീളം പാട്ടുപാടുമ്പോൾ സുചിത്ര മോഹൻലാലിന്‍റെ കൈകൾ ചേർത്തുപിടിച്ചിരിക്കുന്നതായി കാണാം. പാട്ട് അവസാനിക്കുന്നതോടെ മോഹൻലാൽ കൈയ്യടിച്ച് അഭിനന്ദിക്കുന്നതും വിഡിയോയിലുണ്ട്. ഇപ്പോഴും ഇവർ എത്ര മനോഹരമായാണ് ഒന്നിച്ചുള്ള നിമിഷങ്ങൾ ആസ്വധിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്.
നീ മധു പകരൂ മലര്‍ ചൊരിയൂ അനുരാഗ പൗര്‍ണമിയേ…, എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് എന്നീ പഴയ മലയാള ഗാനങ്ങളും ഹിന്ദി ഗാനവുമെല്ലാം ഏറെ ആസ്വധിച്ച് പാടുന്ന മോഹന്‍ലാലിനെയും ചാള്‍സ് പങ്കുവെച്ച വിഡിയോയിൽ കാണാം. വിഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.