പെരുമ്പളം ജനതയുടെ അതിജീവനം വെള്ളിത്തിരയിലേക്ക്; പി.ആർ.സുമേരൻ ഒരുക്കുന്ന 'ഗോഡ്സ് ഓൺ ഐലന്‍റ്' ചിത്രീകരണം ആരംഭിക്കുന്നു

ആലപ്പുഴ: പെരുമ്പളം ദ്വീപ് നിവാസികളുടെ അതിജീവനത്തിന് ചലച്ചിത്രഭാഷ്യം ഒരുങ്ങുന്നു. വൈവിധ്യങ്ങളുടെ നിറവിനാൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന പെരുമ്പളം ഗ്രാമത്തിന്‍റെ ചരിത്രത്തിലൂടെയുള്ള യാത്രയാണ് 'ഗോഡ്സ് ഓൺ ഐലന്‍റ്' എന്ന ഡോക്യുമെന്‍ററി പറയുന്നത്.

സ്വിച്ച് ഓണും ചിത്രീകരണവും 2026 മാര്‍ച്ച് 10ന് രാവിലെ 11ന് പെരുമ്പളം അരയുകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടക്കും. ശ്രിയ ക്രിയേഷന്‍സിന്‍റെ ബാനറില്‍ പ്രദീപ് രാജ്, ഡോ. ശ്രീചിത്ര പ്രദീപ് സംയുക്തമായി നിര്‍മിക്കുന്ന ഗോഡ്സ് ഓൺ ഐലന്‍റ്, മാധ്യമ പ്രവര്‍ത്തകനും സിനിമ പി.ആർ.ഒയുമായ പി.ആര്‍ സുമേരന്‍ സംവിധാനം ചെയ്യുന്നു. ഡോ. ശ്രീചിത്ര പ്രദീപാണ് ഡോക്യുമെന്‍ററിയുടെ പ്രൊജക്റ്റ് ഡിസൈനര്‍. പെരുമ്പളം ഗ്രാമത്തിന്‍റെ അതിജീവനം, സംസ്ക്കാരം, വികസനം, ഭൂപ്രകൃതി തുടങ്ങിയവയാണ് ചിത്രീകരിക്കുന്നത്.

ബാനർ: ശ്രിയ ക്രിയേഷൻസ്. നിർമാണം: പ്രദീപ് രാജ്, ഡോ :ശ്രീചിത്ര പ്രദീപ്. രചന -സംവിധാനം: പി.ആർ സുമേരൻ. ക്രിയേറ്റീവ് ഹെഡ്: എം.ടി. അപ്പൻ. കാമറ: നിത്യാനന്ദ ജഗൻ. തിരക്കഥ: സജീവ് പ്രഭാകരൻ. പബ്ലിസിറ്റി ഡിസൈൻസ്: പി.ആർ മീഡിയ തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറയിലുള്ളത്. രാഷ്ട്രീയ -സാമൂഹിക -കലാ -ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖർ ചിത്രീകരണ ചടങ്ങിൽ പങ്കെടുക്കും.

വിവരങ്ങൾക്ക് ,

9809831092

9446190254

Tags:    
News Summary - The survival of the people of Perumbalam is on the silver screen; Filming begins for 'Gods on Island' directed by P.R. Sumeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.