മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ് ടൊവിനോയുടെ 'തല്ലുമാല'യും കുഞ്ചാക്കോ ബോബന്റെ 'ന്നാ താൻ കോസ് കൊടും'. ആഗസ്റ്റ് 11, 12 തിയതികളിലായിട്ടാണ് രണ്ട് ചിത്രങ്ങളും റിലീസിനെത്തിയത്. ഒരു ദിവസത്തിന്റെ വ്യത്യാസത്തിൽ പുറത്ത് ഇറങ്ങിയ രണ്ട് ചിത്രങ്ങളും തിയറ്ററുകളിൽ ഹൗസ് ഫുള്ളാണ്.
വ്യത്യസ്ത പ്രമേയത്തിൽ പുറത്തിറങ്ങിയ ചാക്കോച്ചൻ- ടൊവിനോ ചിത്രത്തിന് അഭിനന്ദിച്ച് ആരാധകർ മാത്രമല്ല സിനിമാ ലോകവും എത്തിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരേയും അഭിനന്ദിച്ചു കൊണ്ടുള്ള നടൻ ആന്റണി വർഗീസിന്റെ കുറിപ്പ് വൈറലാവുകയാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് രസകരമായ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നടന്റെ കുറിപ്പ് വൈറലായിട്ടുണ്ട്.
ടൊവിനോയെ ഉപദേശിക്കുകയും കുഞ്ചാക്കോ ബോബന് ഒരു വാഗ്ദാനവുമാണ് നടൻ നൽകുന്നത്.
തല്ലുകൂടി ഹിറ്റടിച്ച് .... എതിരെ ഇടിക്കാൻ നിക്കുന്നവന്റെ ഉള്ളൊന്നു അറിഞ്ഞാൽ തീരാവുന്ന പ്രശ്നം ഒളളൂട്ടോ ടോവി ബ്രോ , അതോണ്ട് അല്ലേ ഇടിക്കാൻ നിന്നവന്റെ കൂടെ നിക്കുന്നവനെ ഞാൻ ആദ്യം ഇടിച്ചത്- നടൻ കുറിച്ചു തലൈവാ നീങ്കളാ എന്നാണ് ടൊവിനോ ഇതിന് മറുപടി നൽകിയിട്ടുമുണ്ട്.
ധാ ഒരു ടീം കേസും കൊടുത്ത് ഹിറ്റടിച്ചു. ചാക്കോച്ചൻ ബ്രോ ഒരു ഡാൻസ് നമ്മടെ അങ്കമാലി പെരുന്നാളിന് കാച്ചിയാലോ? അതിന്റെ പേരിൽ ഇനി ആരേലും കേസ് കൊടുക്കോ- ആന്റണി കുഞ്ചാക്കോ ബോബനെ ടാഗ് ചെയ്തു കൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു. ആന്റണി വർഗീസിന്റെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.