ഇന്ദ്രപ്രസ്ഥത്തിനും ഊട്ടിപ്പട്ടണത്തിനും ശേഷം ഹരിദാസ് എത്തുന്നു; ‘ഡാൻസാഫ്’ ചിത്രീകരണം ആരംഭിച്ചു

മലയാള സിനിമയിൽ നിരവധി മികച്ച സിനിമകൾ ഒരുക്കിയ ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഡാൻസാഫ് ചിത്രീകരണം ആരംഭിച്ചു.  കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ തിരുവാമ്പാടിയിലായിരുന്നു ചിത്രീകരണം. നിർമാതാവ് മുഹമ്മദ് ഷാഫി സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചപ്പോൾ തിരക്കഥാകൃത്ത് റോബിൻ തിരുമല ഫസ്റ്റ് ക്ലാപ്പ് നൽകി. ലിന്‍റോ ജോസഫ് എം.എൽ.എ ആശംസ നേർന്നു സംസാരിച്ചു.

ജോർജുകുട്ടി c/o ജോർജുകുട്ടി, ഊട്ടിപ്പട്ടണം, ഇന്ദ്രപ്രസ്ഥം, കണ്ണൂർ, കഥ സംവിധാനം കുഞ്ചാക്കോ , താനാരാ തുടങ്ങി വ്യത്യസ്തമായ നിരവധി ചിത്രങ്ങൾ ഹരിദാസിന്‍റേതാണ്. എൻ.വി.പി. ക്രിയേഷൻസ്, കെ.ജി.എഫ്.സ്റ്റാഡിയോസിന്‍റെ ബാനറിൽ മുഹമ്മദ് ഷാഫി, എഡിറ്റർ കൂടിയായ കപിൽ കൃഷ്ണ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. കോഴിക്കോട്ടെ മലയോര മേഖലയുടെ പശ്ചാത്തലത്തിൽ പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഡാൻസാഫ് സംഘത്തിന്റെ ലഹരി വേട്ട ത്രില്ലറിനൊപ്പം റിയലിസ്റ്റിക്കായും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഹന്ന റെജി കോശി, ജാഫർ ഇടുക്കി, അരുൺ ചെറുകാവിൽ ജോയ് മാത്യു ഉണ്ണി ലാലു, സുധീഷ്, രഘുനാഥ് പലേരി, സൂര്യാകൃഷ്(പൊങ്കാല ഫെയിം), ജീവ, ജയേഷ് പുന്നശ്ശേരി, വിനോദ് ആൻ്റെണി , സതീഷ് നമ്പ്യാർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

രചന- ഋഷി ഹരിദാസ്, ജിതിൻ രാജ്.സി, ഛായാഗ്രഹണം -എൽബൻകൃഷ്ണ, എഡിറ്റിങ് - കപിൽ കൃഷ്ണ, കലാസംവിധാനം സുജിത് രാഘവ്, മേക്കപ്പ് - ലാലു കൂട്ടാലിട, കോസ്റ്റ്യും - അഫ്രിൻ കല്ലൻ, ചീഫ് - അസ്സോസ്സിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ, സ്റ്റിൽസ്- ഷിബി ശിവദാസ്. മുക്കം, താമരശ്ശേരി, തിരുവാമ്പാടി, വയനാട് ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. പി.ആർ. ഒ-വാഴൂർ ജോസ്.

Tags:    
News Summary - Filming of dansaf begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.