ചുറ്റിലും ദുരുഹത; ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ത്രില്ലർ ചിത്രം ‘ക്രിസ്റ്റീന’ പ്രദർശനത്തിനെത്തുന്നു

തീർത്തും ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ഫുൾ ഓൺ ത്രില്ലർ ചിത്രം ‘ക്രിസ്റ്റീന’ ജനുവരി 30ന് കേരളത്തിലും കർണ്ണാടകയിലും തമിഴ്നാട്ടിലും പ്രദർശനത്തിനെത്തുന്നു. സുഹൃത്തുക്കളായ നാല് ചെറുപ്പക്കാരുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നു വരുന്നതോടെ ആ ഗ്രാമപ്രദേശത്ത് അരങ്ങേറുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ പറയുന്നത്. ദുരുഹതയുടെ പാതയിലൂടെയാണ് കഥാമുഹൂർത്തങ്ങളുടെ തുടർ സഞ്ചാരം.

സുധീർ കരമന, എം.ആർ ഗോപകുമാർ, സീമ ജി നായർ, ആര്യ, നസീർ സംക്രാന്തി, സുനീഷ് കെ.ജാൻ, കലാഭവൻ നന്ദന, മുരളി മാനിഷാദ, കോബ്ര രാജേഷ്, ശിവമുരളി, മായാകൃഷ്ണ, ശ്രീജിത്ത് ബാലരാമപുരം, രാജീവ് റോബർട്ട്, അഭി, അനീഷ്, സുനിൽ പുന്നക്കാട്, രാജേഷ് വിശ്വരൂപം, ചിത്ര സുദർശനൻ, രാജീവ്, മാസ്റ്റർ അശ്വജിത്ത്, കുമാരി അവന്തിക പാർവ്വതി, രാജേന്ദ്രൻ ഉമ്മണ്ണൂർ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.

 

ബാനർ-സി.എസ് ഫിലിംസ്, രചന, സംവിധാനം-സുദർശനൻ, നിർമാണം-ചിത്രാ സുദർശനൻ, ഛായാഗ്രഹണം-ഷമീർ ജിബ്രാൻ, എഡിറ്റിങ്-അക്ഷയ് സൗദ, സംഗീതം-ശ്രീനാഥ് എസ് വിജയ്, പശ്ചാത്തല സംഗീതം-സൺഫീർ, ഗാനരചന-ശരൺ ഇൻഡോകേര, പാടിയവർ - നജിം അർഷാദ്, ജാസി ഗിഫ്റ്റ്, രശ്മി മധു, ലക്ഷ്മി രാജേഷ്, വിതരണം-എസ് എഫ് സി ആഡ്സ്, മ്യൂസിക്ക് റൈറ്റ്സ്-ഗുഡ്‌വിൽ എന്‍റർടെയ്ൻമെന്‍റ്സ്, കല- ഉണ്ണി റസ്സൽപുരം, ചമയം - അഭിലാഷ് തിരുപുറം,അനിൽ നേമം, കോസ്റ്റ്യും - ഇന്ദ്രൻസ് ജയൻ, ബിജു മങ്ങാട്ടുകോണം, പ്രൊഡക്ഷൻ കൺട്രോളർ - അജയഘോഷ് പരവൂർ, അസ്സോസിയേറ്റ് ഡയറക്ടർ - സബിൻ കാട്ടുങ്കൽ, കോറിയോഗ്രാഫി - സൂര്യ, ആക്ഷൻ- സുരേഷ്, പ്രൊഡക്ഷൻ മാനേജർ - ആർ.കെ കല്ലുംപുറത്ത്, വിജയലക്ഷ്മി, ഡിഐ- അരുൺകുമാർ, സ്പോട്ടഡ് കളേഴ്സ്, സ്റ്റുഡിയോ- ചിത്രാഞ്ജലി, ഡിസൈൻസ് -ടെറസോക്കോ, സ്റ്റിൽസ് - അഖിൽദേവ്, പി.ആർ.ഓ - അജയ് തുണ്ടത്തിൽ.

Full View

Tags:    
News Summary - Christina' is coming to the screen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.