സംവിധായകൻ അരുൺ ഗോപി നിർമാണ രംഗത്തേക്ക്; ആദ്യ ചിത്രത്തിന് തുടക്കം കുറിച്ചു

സംവിധായകൻ അരുൺ ഗോപി നിർമാണ രംഗത്തേക്ക് പ്രവേശിക്കുന്ന ആദ്യ ചിത്രത്തിന് തുടക്കം കുറിച്ചു. അരുൺ ഗോപി എക്‌സൈറ്റ്‌മെന്റിന്റെ ബാനറിൽ നിർമിക്കുന്ന ആദ്യ ചിത്രം നവാഗതനായ നിഖിൽ മോഹനാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. ജനുവരി 19ന് കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ നടന്ന പൂജ ചടങ്ങോടെയാണ് സംരംഭത്തിന് ആരംഭം കുറിച്ചത്.

അണിയറ പ്രവർത്തകരുടേയും ചലച്ചിത്ര പ്രവർത്തകരുടെയും ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിൽ പ്രശസ്ത നടൻ ഹരിശീ അശോകൻ സ്വിച്ച്ഓൺ കർമവും ഹൈബി ഈഡൻ എം.പി ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. മോഹനകൃഷ്ണൻ, അനിത മോഹൻ, ജസ്റ്റിൻ മാത്യു, ആൻഡ്രൂസ് തോമസ്, പി.എസ്. സുരാജ്, റംസി എന്നിവർ ഭദ്രദീപം തെളിയിച്ചു.

ഛായാഗ്രാഹകൻ ഷാജികുമാർ, ഡാർവിൻ കുര്യാക്കോസ്, ഡോൾവിൻ കുര്യാക്കോസ്, ഷീലു എബ്രഹാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രിൻസ് & ഫാമിലി എന്ന ചിത്രത്തിന്‍റെ കോ -റൈറ്റർ കൂടിയായിരുന്നു നിഖിൽ മോഹൻ. നാലു ചെറുപ്പക്കാരുടെ സൗഹൃദത്തിന്‍റെ കഥ ഫുൾ ഫൺ ജോണറിൽ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ അർജുൻ അശോകൻ, ബാലു വർഗീസ്, അൽത്താഫ് സലിം, ശരത് സഭ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദുബൈ, പോണ്ടിച്ചേരി. കൊച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാകുക. 'സുമേഷ് രമേഷ്', പ്രദർശനത്തിനെത്താനൊരുങ്ങുന്ന ചത്താ പച്ച എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സനൂപ് തൈക്കൂടമാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം - ഇലക്ട്രോണിക്ക് കിളി. ഛായാഗ്രഹണം - സനീഷ് സ്റ്റാൻലി. എഡിറ്റിങ് - സാഗർ ദാസ്. കലാസംവിധാനം- അജി കുറ്റ്യാനി. മേക്കപ്പ് -സ്വേതിൻ വി. സ്റ്റിൽസ് - രാംദാസ് മാത്തൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - പാർത്ഥൻ. പ്രൊഡക്ഷൻ മാനേജർ - വിവേക്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനോദ് വേണഗോപാൽ. പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല. 

Tags:    
News Summary - Director Arun Gopi turns producer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.