ശ്യാം മോഹൻ
ഭാവന സ്റ്റുഡിയോസിന്റെ ഗിരീഷ് എഡി ചിത്രം 'പ്രേമലു' കണ്ടവരാരും അതിലെ 'ജെ.കെ' ആദിയെ മറക്കാന്‍ ഇടയില്ല. മുന്‍പും പല ചിത്രങ്ങളിലും വെബ് സീരീസുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും 'പ്രേമലു' എന്ന ചിത്രത്തിലെ ആദി എന്ന കഥാപാത്രത്തിലൂടെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ശ്യാം മോഹൻ. മലയാളത്തിൽ മാത്രമല്ല, തെലുങ്ക് ഉൾപ്പെടെയുള്ള ഭാഷകളിലും നായകനേക്കാൾ ആരാധകരെ നേടിയെടുത്ത ആദിയെ അവതരിപ്പിച്ച ശ്യാം മോഹൻ തന്റെ സിനിമാ ജീവിതത്തിലെ ഒരു നഷ്ടത്തെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ മനസ്സ് തുറന്നിരുന്നു. പ്രേമലുവിന്റെ വൻ വിജയത്തിന് ശേഷം നിരവധി അവസരങ്ങൾ എത്തിയിരുന്നു. എന്നാൽ തിരക്കിനിടയിൽ ചില മികച്ച മലയാള സിനിമകൾ വേണ്ടെന്ന് വെക്കേണ്ടി വന്നു. അങ്ങനെ ഒഴിവാക്കേണ്ടി വന്ന ഒരു ചിത്രമാണ് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് ലോക.
‘ലോകയിലെ ചന്തുവിന്റെ റോളിലേക്ക് വിളിച്ചിരുന്നു. ആ വേഷം ചെയ്യാൻ പറ്റാതെ പോയതിൽ നല്ല വിഷമം ഉണ്ടായിരുന്നു. പ്രേമലുവിന്റെ വിജയത്തിന് ശേഷം തെലുങ്ക് ഉൾപ്പെടെയുള്ള മറ്റ് ഭാഷാ പ്രോജക്റ്റുകളിൽ തിരക്കിലായിരുന്നതിനാൽ ഡേറ്റ് ക്ലാഷ് കാരണം ഈ റോൾ വേണ്ടെന്ന് വെക്കേണ്ടിവന്നു. പക്ഷേ സിനിമ കണ്ടുകഴിഞ്ഞപ്പോൾ ആ റോളിൽ ചന്തു തന്നെയാണ് അഭിനയിക്കേണ്ടിയിരുന്നത് എന്ന് തോന്നി. ചന്തു അത് അതിഗംഭീരമാക്കി’ ശ്യാം മോഹൻ പറഞ്ഞു.
സ്മ്യൂൾ ആപ്പിൽ പാട്ടുപാടിയാണ് ശ്യാം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് 'പൊന്മുട്ട' എന്ന വെബ് സീരീസിലും ചില ചാനലുകളിൽ അവതാരകനായും ജോലി ചെയ്തു. 2016 മുതൽ നല്ലൊരു സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ഷോർട്ട് ഫിലിമുകൾ ഉൾപ്പെടെയുള്ള വർക്കുകൾ വെച്ച് ഒരു പോർട്ട്ഫോളിയോ ഉണ്ടാക്കി ഓഡിഷൻ വഴിയാണ് പ്രേമലുവിലെ ആദിയിലേക്ക് എത്തുന്നത്.
ഇപ്പോൾ ‘പെറ്റ് ഡിറ്റക്ടീവ്’ എന്ന മലയാള ചിത്രത്തിലെ ശ്യാമിന്റെ തിങ്കൾ തോമസ് എന്ന കഥാപാത്രവും ചർച്ചയാകുകയാണ്. ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തിനായാണ് ആദ്യം വിളിച്ചിരുന്നതെങ്കിലും ‘പ്രേമലു’വിലെ ആദിയുമായി സാമ്യമുള്ളതിനാൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നുവെന്ന് ശ്യാം മോഹൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.