റിയാദിലെത്തിയ മിൻമിനിക്ക്​  സ്വീകരണം നൽകിയപ്പോൾ

തൊണ്ണൂറുകളുടെ ‘ചിന്ന ചിന്ന’ സ്വരം റിയാദിലെത്തി; മിൻമിനിക്ക്​ ഊഷ്​മള സ്വീകരണം

റിയാദ്: ‘ചിന്ന ചിന്ന ആശൈ’ എന്ന ഒരൊറ്റ ഗാനത്തിലൂടെ ഇന്ത്യയുടെ ഹൃദയതാളം പിടിച്ചെടുത്ത പിന്നണി ഗായിക മിൻമിനിക്ക് റിയാദിന്‍റെ ഊഷ്​മള സ്വീകരണം. തൊണ്ണൂറുകളുടെ യൗവനത്തെ സംഗീതം കൊണ്ട് പ്രണയിപ്പിച്ച ആ വശ്യസുന്ദര ശബ്​ദം ഇന്ന്​ റിയാദി​െൻറ സായാഹ്നത്തെ സംഗീത സാന്ദ്രമാക്കും.

വൈ.എം.സി.എ റിയാദ്​ ചാപ്​റ്റർ സംഘടിപ്പിക്കുന്ന സംഗീത സന്ധ്യയിൽ പങ്കെടുക്കാനാണ് തമിഴ്​, മലയാളി സംഗീതാസ്വാദകരുടെ പ്രിയ ഗായിക പ്രവാസ ലോകത്ത് എത്തിയിരിക്കുന്നത്. തിരക്കുപിടിച്ച പ്രവാസ ജീവിതത്തിനിടയിൽ ഗൃഹാതുരമായ ഓർമകളിലേക്ക് ഒരു മടക്കയാത്ര നടത്താൻ ഈ സംഗീത വിരുന്ന് അവസരമൊരുക്കും.

എ.ആർ. റഹ്മാ​െൻറ സംഗീത വിസ്മയത്തിലൂടെ ലോകപ്രശസ്തയായ മിൻമിനി ത​െൻറ പങ്കാളിയും കീബോർഡിസ്​റ്റുമായ ജോയ് മാത്യുവിനൊപ്പമാണ് എത്തിയത്. റിയാദിലെത്തിയ ഇരുവരെയും വൈ.എം.സി.എ  പ്രസിഡന്‍റ് നിബു വർഗീസ് ,സെക്രട്ടറി ഡെന്നി കൈപ്പനാനി,വൈസ് പ്രസിഡൻറ്​ സനിൽ തോമസ്, അംഗങ്ങളായ റോയ് മാത്യു, അനീഷ് മനു എന്നിവർ ചേർന്ന്  സ്വീകരിച്ചു.

വെള്ളിയാഴ്ച വൈകീട്ട് ആറിന്​ നടക്കുന്ന സംയുക്ത ക്രിസ്മസ് കരോൾ പരിപാടി മിൻമിനി ഉദ്ഘാടനം ചെയ്യും. തുടർന്ന്​ നടക്കുന്ന സംഗീത സന്ധ്യയിൽ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റുകൾ മിൻമിനി ആലപിക്കും. തെന്നിന്ത്യൻ സിനിമാ സംഗീതത്തിലെ സുവർണ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന മെലഡികൾക്കായി കാതോർത്തിരിക്കുകയാണ് പ്രവാസി സംഗീത പ്രേമികൾ. 70-80 കിഡ്​സുകളുടെ ആ ഗൃഹാതുര സംഗീതമധുരമാർന്ന ഓർമകൾ ഉണർത്തും ഈ സംഗീത പരിപാടിയെന്ന്​ സംഘാടകർ പറഞ്ഞു.

Tags:    
News Summary - The 'Chinna Chinna' sound of the nineties has reached Riyadh; Minmini gets a warm welcome

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.